ന്യൂഡൽഹി:ഉപയോക്താക്കളുടെ പ്രായം കണക്കാക്കുന്ന പുതിയ ഫീച്ചർ ഇന്ത്യയിൽ പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. സമൂഹ മാധ്യമങ്ങളിൽ കുട്ടികൾ പ്രൊഫൈൽ രൂപീകരിക്കാനായി വ്യാജ ജനന തീയതി ഉപയോഗിക്കുന്നു എന്നിരിക്കെയാണ് പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം എത്തുന്നത്. ഉപയോക്താക്കൾക്ക് വയസ് എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ ഇൻസ്റ്റഗ്രാം രണ്ട് ഓപ്‌ഷനുകൾ നൽകുന്നു. ഒന്ന് ഉപയോക്താവിന്‍റെ തിരിച്ചറിയൽ കാർഡ് (ഐഡി) അല്ലെങ്കിൽ വീഡിയോ സെൽഫി എന്നിവയാണ് രണ്ട് ഓപ്‌ഷനുകൾ. വീഡിയോ സെൽഫിയോ, തിരിച്ചറിയൽ കാർഡോ അപ്‌ലോഡ് ചെയ്‌ത് പ്രായം സ്ഥിരീകരിക്കാൻ കമ്പനി ഉപയോക്താക്കളോട് ആവശ്യപ്പെടും.
ഈ വർഷം ജൂണിൽ യുഎസിൽ ടെസ്റ്റിങ് ആരംഭിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്കും ബ്രസീലിലേക്കും പരീക്ഷണം വ്യാപിപ്പിക്കാനാണ് ഇൻസ്റ്റഗ്രാമിന്‍റെ തീരുമാനം. ഈ പരീക്ഷണം കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രായപരിധി ശരിയാണെന്ന് ഉറപ്പിക്കാൻ കഴിയും.