കേരളം

kerala

ETV Bharat / science-and-technology

മോശം കാലാവസ്ഥ ; വിക്രം എസിന്‍റെ വിക്ഷേപണം നവംബർ 18 ലേയ്‌ക്ക് മാറ്റി - മലയാളം വാർത്തകൾ

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റാണ് വിക്രം എസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനി സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് റോക്കറ്റ് വികസിപ്പിച്ചത്

Skyroot  Vikram S  startup Skyroot Aerospace  first private space company in India  national news  malayalam news  Prarambh  Sriharikota  Inclement weather conditions  Vikram1  സ്‌കൈറൂട്ട്  ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനി  വിക്രം എസ്  മോശം കാലാവസ്ഥ  വിക്രം എസിന്‍റെ വിക്ഷേപണം  സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ്
മോശം കാലാവസ്ഥ: വിക്രം എസിന്‍റെ വിക്ഷേപണം നവംബർ 18 ലേയ്‌ക്ക് മാറ്റി

By

Published : Nov 13, 2022, 7:14 PM IST

Updated : Nov 13, 2022, 8:04 PM IST

ന്യൂഡൽഹി : രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസിന്‍റെ വിക്ഷേപണം നവംബർ 18 ലേയ്‌ക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടർന്നാണിതെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ഞായറാഴ്‌ച അറിയിച്ചു. നവംബർ 15 നാണ് വിക്ഷേപണം നേരത്തെ നിശ്ചയിച്ചിരുന്നത്.

'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്‍റെ കന്നി ദൗത്യം മൂന്ന് ഉപഭോക്തൃ പേലോഡുകൾ വഹിക്കും. ശ്രീഹരിക്കോട്ടയിലെ ഇന്ത്യൻ സ്‌പേസ് ഓർഗനൈസേഷന്‍റെ ലോഞ്ച്പാഡിൽ നിന്നാണ് വിക്രം എസ് വിക്ഷേപിക്കുക.

അടുത്ത വർഷം വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന വിക്രം-1 ഓർബിറ്റൽ വെഹിക്കിളിൽ ഉപയോഗിക്കുന്ന 80 ശതമാനം സാങ്കേതികവിദ്യകളും സാധൂകരിക്കാൻ സഹായിക്കുമെന്നതിനാൽ സ്‌കൈറൂട്ടിന്‍റെ സുപ്രധാന നാഴികക്കല്ലായാണ് ഈ ദൗത്യം കണക്കാക്കുന്നത്. ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറും.

Last Updated : Nov 13, 2022, 8:04 PM IST

ABOUT THE AUTHOR

...view details