രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന് (OmiSure) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍.) ഡിസംബര്‍ 30നാണ് അനുമതി നല്‍കിയത്. യുഎസ് ആസ്ഥാനമായുള്ള തെർമോ ഫിഷർ എന്ന കമ്പനി രൂപകല്‍പ്പന ചെയ്‌ത് വികസിപ്പിച്ച ഒമിഷുവര്‍ ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സാണ് നിർമ്മിച്ചത്.
ഒമിക്രോണ്‍ വകഭേദത്തെ എങ്ങനെ കണ്ടെത്താം
ഇതേവരെ ജീനോം സീക്വന്‍സിങ് നടത്തിയാണ് ഒമിക്രോണ്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിലൂടെ രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമെടുക്കുന്ന സാമ്പിളിലൂടെ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനാവും. എസ്.ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയറിലൂടെയാണ് കൊവിഡ് വകഭേഗം കണ്ടെത്തുന്നത്.
പി.സി.ആര്‍ ടെസ്റ്റിലൂടെ ചില കൊവിഡ് ജീനുകളുടെ സാന്നിധ്യമാണ് വിലയിരുത്തപ്പെടുന്നത്. പി.സി.ആര്‍ ടെസ്റ്റിലൂടെ എസ്.ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയറാണ് വിലയിരുത്തപ്പെടുന്നത്. പരിശോധനയില്‍ എന്‍, ഒആര്‍എഫ് വണ്‍ ജീനുകള്‍ കണ്ടെത്താമെങ്കിലും എസ്.ജീന്‍ കണ്ടെത്താന്‍ കഴിയില്ല.