കേരളം

kerala

ETV Bharat / science-and-technology

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ? തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ - ഫോൺ ഹാക്കിംഗ് ഒഴിവാക്കാനുള്ള നടപടികൾ

Phone Hacking Threat : പലരും ഇന്ന് പണം കൈമാറ്റം അടക്കമുള്ള പല നിർണായക ആവശ്യങ്ങൾക്കും അവരുടെ ഫോൺ ആണ് ഉപയോഗിക്കുന്നത്. ഒരു ഫോൺ ഹാക്ക് ചെയ്യാനായാൽ അതിലെ വിവരങ്ങൾ ഉപയോഗിച്ച് അകൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത്‌ അടക്കം പല കാര്യങ്ങളും ചെയ്യാനാകും.

Etv Bharat how you can identify and avoid hacking  Phone Hacking  ചാര സോഫ്റ്റ്‌വെയർ  ഫോൺ ഹാക്ക്  ഫോൺ ചോർത്തൽ  ഫോൺ ചോർത്തൽ എങ്ങനെ തടയാം  how to prevent phone hacking  ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണങ്ങൾ  ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യണം  ഫോൺ ഹാക്കിംഗ് ഒഴിവാക്കാനുള്ള നടപടികൾ
How You Can Identify And Avoid Phone Hacking

By ETV Bharat Kerala Team

Published : Nov 8, 2023, 6:00 PM IST

ഹൈദരാബാദ് :അടുത്തിടെയാണ് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെയും അവരുടെ ഓഫീസ് ജീവനക്കാരുടേയും ഫോൺ ചോർത്തുന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത് (Phone Tapping Allegation By Rahul Gandhi). ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഫോൺ ചോർത്തൽ നടന്നേക്കാമെന്ന ആപ്പിളിന്‍റെ മുന്നറിയിപ്പായിരുന്നു (Apple Warning) രാഹുലിന്‍റെ ആശങ്കയ്ക്കാധാരം. എന്നാൽ ഈ നോട്ടിഫിക്കേഷനുകൾക്കു പിന്നിൽ ഭരണകൂടത്തിന്‍റെ പിന്തുണയുള്ള ഹാക്കര്‍മാരല്ലെന്നും അത് തെറ്റായ മുന്നറിയിപ്പാകാം എന്നും ആപ്പിൾ പിന്നീട് വിശദീകരണം നൽകിയിരുന്നു.

ആപ്പിളിന്‍റെ വിശദീകരണം വന്നതോടെ ഇതുമായി ബന്ധപ്പെട്ട വിവാദം തെല്ലൊന്ന് കെട്ടടങ്ങിയെങ്കിലും ഐഫോൺ (I Phone) വരെ ഹാക്ക് ചെയ്യപ്പെടാം എന്നത് സാധാരണക്കാരിൽ ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്നത് ആൻഡ്രോയ്‌ഡ് (Android) ഫോണുകളാണ്. ഐഎസ് (IOS) ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആപ്പിൾ ഫോണുകളെ അപേക്ഷിച്ച് ആൻഡ്രോയ്‌ഡ് ഫോണുകൾക്ക് താരതമ്യേന സുരക്ഷ കുറവാണെന്നാണ് സാങ്കേതിക വിദഗ്‌ധരുടെ അഭിപ്രായം. അതിനാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതകളുണ്ടെന്ന വാർത്തയെ സാധാരണക്കാർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

പലരും ഇന്ന് പണം കൈമാറ്റം അടക്കമുള്ള പല നിർണായക ആവശ്യങ്ങൾക്കും അവരുടെ ഫോൺ തന്നെയാണ് ഉപയോഗിക്കുന്നത്. ഒരു ഫോൺ ഹാക്ക് ചെയ്യാനായാൽ അതിലെ വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത്‌ അടക്കം പല കാര്യങ്ങളും ചെയ്യാനാകും. സാമ്പത്തിക നഷ്‌ടത്തിന് പുറമെ ഫോണിൽ സൂക്ഷിക്കപ്പെട്ട നിർണായക വിവരങ്ങൾ ഹാക്കർമാരുടെ കൈവശം എത്തുമെന്നത് മറ്റൊരു ഗുരുതര പ്രശ്‌നമാണ്. അതിനാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ് (How You Can Identify And Avoid Phone Hacking).

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണങ്ങൾ(Signs Of Phone Hacking):

  • ഉയർന്ന ഡാറ്റാ ഉപഭോഗം- നിങ്ങളുടെ ഡാറ്റാ ഉപയോഗം (Data Consumption) അസ്വാഭാവികമായി ഉയർന്നാൽ അത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ഒരു ലക്ഷണമാകാം. ഒരുപക്ഷെ നിങ്ങളുടെ ഫോണിൽ പ്രവർത്തിക്കുന്ന മാൽവെയർ മൂലമാകാം ഡാറ്റ ഉപഭോഗം വർധിക്കുന്നത്. ഈ മാൽവെയറുകൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ അവരുടെ സെർവറുകളിലേക്ക് ഡൗൺലോഡ് ചെയ്യുന്നതും, നിങ്ങളുടെ ഫോണിലേക്ക് അനാവശ്യ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും ഡാറ്റ ഉപയോഗത്തിൽ വർധനവുണ്ടാകാൻ കാരണമായേക്കും. അതിനാൽ ഡാറ്റ ഉപയോഗിക്കുന്നതിന് പരിമിതിയില്ലാത്ത പ്ലാൻ ആയാൽ പോലും ഫോണിലെ ഡാറ്റാ ഉപയോഗം ഇടയ്‌ക്ക് പരിശോധിക്കുന്നത് നല്ല ശീലമാണ്.
  • പാസ്‌വേർഡ് പിശക്- നിങ്ങൾ ക്രമീകരിച്ചിരുന്ന പാസ്‌വേർഡ് പ്രവർത്തിക്കാതായാൽ അത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണമാണ്.
  • അനാവശ്യ പരസ്യങ്ങൾ- ഇന്‍റർനെറ്റ് ബ്രൗസ് ചെയ്യുമ്പോളും മറ്റും അനാവശ്യ പോപ്പ്-അപ്പ് പരസ്യങ്ങൾ (Pop Up Ad) കാണുന്നത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിനാലാകാന്‍ സാധ്യതയുണ്ട്. അതിനാൽ അസ്വാഭാവികമായ പരസ്യങ്ങൾ കാണുന്നുണ്ടെങ്കിൽ ജാഗരൂഗരാകുക.
  • പുതിയ ആപ്ലിക്കേഷനുകൾ - നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്തതായ ഏതെങ്കിലും ആപ്പുകൾ ഫോണിൽ കണ്ടാൽ അത് സംശയാസ്‌പദമാണ്. ഈ ആപ്പുകൾ ഹാക്കർമാർ ഇൻസ്റ്റാൾ ചെയ്‌തതാകാം.
  • അസ്വാഭാവിക ഔട്ട്‌ഗോയിങ് കോളുകൾ- നിങ്ങൾ വിളിക്കാത്ത കോളുകൾ നിങ്ങളുടെ കോൾ ഹിസ്റ്ററിയിലുണ്ടെങ്കിൽ അത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. നിങ്ങളറിയാതെ ഫോണിൽ നിന്ന് മെസേജുകൾ പോയതായി കാണിക്കുന്നതും സംശയാസ്‌പദമായ സാഹചര്യമാണ്.
  • സുരക്ഷാ സംവിധാനങ്ങൾ ഓഫ് ആക്കൽ- ഫോണിന്‍റെ സ്ക്രീൻ ലോക്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നിങ്ങൾ അറിയാതെ ഓഫ് ആക്കപ്പെടുന്നതും ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ്.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യണം?

  • ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടാൽ മൊബൈലിലെ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം. ഹാക്ക് ചെയ്യപ്പെട്ട ഫോണിലെ ഫോൺ ബുക്ക് വിവരങ്ങൾ അടക്കം ഹാക്കർമാർ ദുരുപയോഗം ചെയ്തേക്കാം. അതിനാൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ഫോൺ ബുക്കിൽ ഉള്ളവരെ മെസേജ് വഴിയോ മറ്റോ അറിയിക്കുന്നത് നന്നായിരിക്കും. ഇതിനായി മറ്റൊരു ഫോണോ കംപ്യുട്ടറോ ഉപയോഗിക്കുന്നതാകും ഉചിതം.
  • ബാങ്ക് അക്കൗണ്ടിൽ അസ്വാഭാവിക ട്രാൻസാക്ഷനുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ അത് ബാങ്കിന്‍റെ ശ്രദ്ധയിൽപ്പെടുത്തുക.
  • ഫോണിൽ ഉപയോഗിച്ചിരുന്ന ഇന്‍റർനെറ്റ് ബാങ്കിങ്, ഇ-മെയിൽ അക്കൗണ്ടുകളുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളുടെയും അടക്കം പാസ്‌വേർഡുകൾ ഉടനടി മാറ്റുക എന്നതും അടിയന്തരമായി ചെയ്യേണ്ടതുണ്ട്.
  • ഫോണിലുള്ള അത്യാവശ്യം വേണ്ട വിവരങ്ങൾ മറ്റൊരു ഡിവൈസിലേക്ക് മാറ്റിയതിന് ശേഷം ഫോണിലെ മുഴുവൻ വിവരങ്ങളും നീക്കം ചെയ്യാൻ വേണ്ടി ഫാക്‌ടറി റീസെറ്റ് (Factory Reset) ചെയ്യുക.

ഹാക്കിങ് ഒഴിവാക്കാനുള്ള നടപടികൾ:

  • എളുപ്പത്തിൽ മനസിലാക്കാനാകുന്ന ലളിതമായ ലോക് കോഡുകളും പാസ്‌വേർഡുകളും ഒഴിവാക്കുക. എല്ലാ ആവശ്യങ്ങൾക്കും ഒരേ പാസ്‌വേർഡ് ഉപയോഗിക്കാതിരിക്കുക. ഓരോന്നിനും പ്രത്യേകം പ്രത്യേകം പാസ്‌വേർഡുകൾ ക്രമീകരിക്കുക.
  • പാസ്‌വേർഡുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും സുരക്ഷിതമല്ലാത്ത വിധത്തിൽ ഫോണിൽ സൂക്ഷിക്കാതിരിക്കുക. അവ വിശ്വാസയോഗ്യമായ പാസ്‌വേർഡ് മാനേജർ ആപ്ലിക്കേഷനുകളിൽ മാത്രം സൂക്ഷിക്കുക.
  • ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ചതിന് ശേഷം അത് ഓഫാക്കാൻ ശ്രദ്ധിക്കുക. കാരണം അതുവഴി ഫോണുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത വളരെ കൂടുതലാണ്.
  • സുരക്ഷിതമല്ലാത്ത പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. അത്തരത്തിൽ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ജാഗ്രത പാലിക്കുക.
  • ഫോൺ നിർമാതാക്കൾ നൽകുന്ന സുരക്ഷാ അപ്‌ഡേറ്റുകൾ അതത് സമയങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുക.
  • നിങ്ങളുടെ ഫോണിലുള്ള വിവരങ്ങളുടെ ബാക്കപ്പ് അഥവാ പകർപ്പ് മറ്റൊരിടത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും. കൃത്യമായ ഇടവേളകളിൽ ഡാറ്റ ബാക്കപ്പ് ചെയ്‌താൽ ഹാക്ക് ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന വിവര നഷ്‌ടം ഒഴിവാക്കാം.
  • വിശ്വാസയോഗ്യമല്ലാത്ത ആപ്പുകളിലും ലിങ്കുകളിലും മറ്റും നിങ്ങളുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, തിരിച്ചറിയൽ ഐഡി, ജനനത്തീയതി, പാസ്‌വേഡുകൾ തുടങ്ങിയ വിവരങ്ങൾ നൽകാതിരിക്കുക.

Also Read:Rahul Gandhi Phone Tapping Allegation 'ഭയപ്പെട്ട് പിന്നോട്ടില്ല, എത്രവേണമെങ്കിലും ചോർത്തിക്കോളൂ', ഫോൺ ചോർത്തല്‍ ആരോപണവുമായി രാഹുല്‍ ഗാന്ധിയും

ABOUT THE AUTHOR

...view details