അമൃത്‌സർ (പഞ്ചാബ്) : വൃക്ഷങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകുന്ന ക്യുആർ കോഡ് വികസിപ്പിച്ചെടുത്ത് ഗുരു നാനാക് ദേവ് സർവകലാശാല. സർവകലാശാലയിലെ ബോട്ടണി ആൻഡ് ഇക്കോളജി വിഭാഗം മേധാവി ഗുർവീന്ദർ സിംഗും എംഎസ്‌സി വിദ്യാർഥികളുമാണ് ക്യുആർ കോഡ് വികസിപ്പിച്ചത്.
ETV Bharat / science-and-technology
'ക്യുആർ കോഡ് സ്‌കാൻ ചെയ്‌താല്‍ മരത്തിന്‍റെ സമ്പൂർണ വിവരം', പദ്ധതി ഗുരു നാനാക് ദേവ് സർവകലാശാലയില്‍ - മരത്തിനു വേണ്ടി ക്യുആർ കോഡ്
ഗുരു നാനാക് ദേവ് സർവകലാശാലയിലെ ബോട്ടണി ആൻഡ് ഇക്കോളജി വിഭാഗം മേധാവി ഗുർവീന്ദർ സിംഗും എംഎസ്‌സി വിദ്യാർഥികളുമാണ് ക്യുആർ കോഡ് വികസിപ്പിച്ചത്.
മരത്തിന്‍റെ ശാസ്‌ത്രീയ നാമം അടങ്ങിയ ബോർഡ് മരത്തിന് മുന്നിൽ സ്ഥാപിക്കും. ഈ ബോർഡില്‍ ക്യുആർ കോഡ് ഉണ്ടാകും. ഈ കോഡ് സ്‌കാൻ ചെയ്‌താല്‍ മരത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കും. മരത്തിന്‍റെ വേര് മുതൽ ഇലകൾ, ശാഖകൾ തുടങ്ങി എല്ലാത്തരം അറിവുകളും ഉടൻ അറിയാം.
വിദ്യാർഥികൾക്കും സർവ്വകലാശാല സന്ദർശിക്കുന്നവർക്കും ഇത് ഗുണം ചെയ്യുമെന്ന് ഗുർവീന്ദർ സിംഗ് പറഞ്ഞു. ഓരോ വിദ്യാർഥിക്കും ഓരോ മരത്തിന്‍റെ ചുമതല നൽകിയിട്ടുണ്ട്. ക്യുആർ കോഡ് സ്ഥാപിച്ച ബോർഡിൽ മരത്തിന്‍റെ ചുമതലയുള്ള വിദ്യാർഥിയുടെ പേരും ഉണ്ടാകും.