കേരളം

kerala

ETV Bharat / science-and-technology

വിവരണം നൽകിയാൽ പാട്ടുണ്ടാക്കും; പുതിയ എഐ അവതരിപ്പിച്ച് ഗൂഗിൾ - AI that can generate musical pieces from text

നാം ടൈപ്പ് ചെയ്‌തു നൽകുന്ന വിവരണത്തിൽ നിന്ന് പാട്ടുകൾ സൃഷ്‌ടിക്കാൻ കഴിയുന്ന മ്യൂസിക് എൽഎം (MusicLM) എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആണ് ഗൂഗിൾ സൃഷ്‌ടിച്ചിരിക്കുന്നത്.

googles new ai can generate music from text  googles new ai MusicLM  MusicLM which can generate music from text  പുതിയ എഐ അവതരിപ്പിച്ച് ഗൂഗിൾ  വിവരണം നൽകിയാൽ പാട്ടുണ്ടാക്കും  MusicLM  മ്യൂസിക് എൽഎം  വിവരണത്തിൽ നിന്ന് പാട്ടുകൾ സൃഷ്‌ടിക്കാൻ കഴിയുന്ന  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്  AI that can generate musical pieces from text  ടൈപ്പ് ചെയ്‌തു നൽകിയാൽ പാട്ട്
പുതിയ എഐ അവതരിപ്പിച്ച് ഗൂഗിൾ

By

Published : Jan 29, 2023, 12:34 PM IST

വാഷിങ്‌ടൺ:ടൈപ്പ് ചെയ്‌തു നൽകുന്ന വിവരണത്തെ അടിസ്ഥാനമാക്കി ഏതുതരം പാട്ടുകളും ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും പുതിയ എഐ (AI) അവതരിപ്പിച്ച് ഗൂഗിൾ. നാം നൽകുന്ന ടെക്‌സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് മിനിറ്റുകൾ ദൈർഘ്യമുള്ള ഗാന ശകലങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന മ്യൂസിക് എൽഎം (MusicLM) എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആണ് ഗൂഗിൾ ഗവേഷകർ സൃഷ്‌ടിച്ചിരിക്കുന്നത്.

കൂടാതെ വാക്കുകളിൽ നിന്ന് ചിത്രങ്ങൾ സൃഷ്‌ടിക്കുന്ന ഡാൽ-ഇ (DALL-E) പോലുള്ള എഐ സിസ്റ്റങ്ങൾക്ക് സമാനമായി, ഈണത്തിലുള്ള ചൂളമടിയെയോ മൂളിപ്പാട്ടിനെയോ മറ്റ് വാദ്യോപകരണങ്ങളുടെ സംഗീതമായി മാറ്റാനും ഈ എഐക്ക് കഴിയും. ഏത് തരം പാട്ട്, ഏതൊക്കെ സംഗീതോപകരണങ്ങൾ ഉപയോഗിക്കണം, എത്ര ദൈർഘ്യം വേണം തുടങ്ങിയ വിവരങ്ങൾ ടൈപ്പ് ചെയ്‌ത് നല്‍കിയാല്‍ ഉടൻ ആ വിവരണത്തിന് അനുബന്ധമായ സംഗീതം മ്യൂസിക് എൽഎം ഉണ്ടാക്കി നൽകും.

ഉദാഹരണത്തിന്, 'തബല, ഓടക്കുഴൽ, വീണ എന്നീ സംഗീതോപകരണങ്ങളുടെ പിന്തുണയോടെ സ്‌ത്രീ ശബ്‌ദത്തിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഗാനം' എന്ന് ടൈപ്പ് ചെയ്‌ത് നൽകിയാൽ അതിന് അനുയോജ്യമായ ഒരു ഗാനം സൃഷ്‌ടിച്ചെടുക്കാന്‍ മ്യൂസിക് എല്‍എമിന് സാധിക്കും. ഈ ഫീച്ചറിനെ പരിചയപ്പെടുത്തി നൽകുന്ന ഒരു ഡെമോയും സൈറ്റിൽ നൽകിയിട്ടുണ്ട്. മനുഷ്യ ശബ്‌ദം അനുകരിക്കാൻ കഴിയുമെന്നതും മ്യൂസിക്‌ എൽ‌എമ്മിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

ABOUT THE AUTHOR

...view details