വാഷിംഗ്‌ടൺ: ടെക് ഭീമനായ ഗൂഗിൾ, മെയ് 10 ന് നടക്കുന്ന ഗൂഗിൾ ഇൻപുട്ട്/ഔട്ട്‌പുട്ട് 2023 ഇവന്‍റിൽ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായ പിക്‌സൽ ഫോൾഡ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നുണ്ട്. അമേരിക്കൻ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ദി വെർജ് ചെയ്യുന്നതനുസരിച്ച്, ഉപകരണത്തിന്‍റെ സവിശേഷതകളൊന്നും ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗൂഗിൾ പുറത്തിറക്കിയ ഹ്രസ്വ ടീസർ വീഡിയോയിൽ സാംസങ്ങിന്‍റെ ഗാലക്‌സി ഇസഡ് ഫോൾഡ് ഫോണിന് സമാനമായി ബാഹ്യ ഡിസ്‌പ്ലേ ഉള്ളതായാണ് കാണാൻ സാധിക്കുന്നത്.
ETV Bharat / science-and-technology
ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ; അടുത്ത ആഴ്‌ച ലോഞ്ച് ചെയ്യുമെന്ന് കമ്പനി - Google to launch its first foldable smartphone
'മെയ് ദ ഫോൾഡ് ബി വിത്ത് യു' എന്ന അടിക്കുറിപ്പോടെയാണ് കമ്പനി വീഡിയോ ട്വീറ്റ് ചെയ്‌തത്
Google to launch its first foldable smartphone
പിൻവശത്തുള്ള ക്യാമറ ബാർ മറ്റ് പിക്‌സൽ ഉപകരണങ്ങളുമായി സാമ്യമുള്ളതാണ്. ഗൂഗിൾ തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് സ്‌മാർട്ട്‌ഫോണിന്‍റെ വീഡിയോ പങ്കുവച്ചത്. 'മെയ് ദ ഫോൾഡ് ബി വിത്ത് യു' എന്ന അടിക്കുറിപ്പോടെയാണ് കമ്പനി വീഡിയോ ട്വീറ്റ് ചെയ്‌തത്. എന്നാൽ പുതിയ ഫോണിന്‍റെ മറ്റ് സവിശേഷതകൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.