കുടുംബത്തെ ബന്ധിപ്പിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷയ്‌ക്കുമായി പുതിയ അപ്‌ഡേഷന്‍സുമായി ഗൂഗിള്‍. അടുത്ത ഏതാനും ആഴ്‌ചയ്‌ക്കുള്ളില്‍ 'ഫാമിലി ലിങ്ക്' എന്ന പുത്തൻ ആപ്പിന്‍റെ അവസാന ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. 'ലൊക്കേഷന്‍ ടാബ്' എന്ന ഓപ്‌ഷനില്‍ വന്ന പുതിയ അപ്‌ഡേഷന്‍സ് അനുസരിച്ച് മാതാപിതാക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത ഉപകരണങ്ങളിലൂടെ കുട്ടികളുടെ ഉപകരണങ്ങളിലെ ലൊക്കേഷന്‍ കൃത്യമായി കാണാന്‍ സാധിക്കും.
കൂടാതെ കുട്ടികള്‍ എത്തിച്ചേരേണ്ട സ്ഥലങ്ങളില്‍ കൃത്യമായി എത്തിയില്ല എങ്കില്‍ മാതാപിതാക്കളുടെ ഉപകരണത്തിലേക്ക് നോട്ടിഫിക്കേഷന്‍ വരുമെന്ന് ബ്ലോഗിലൂടെ കമ്പനി വ്യക്തമാക്കി. ഇതിനു പുറമേ ഹൈലൈറ്റ് ടാബ് എന്ന ഓപ്‌ഷന്‍ വഴി കുട്ടികള്‍ എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നുവെന്നും പുതുതായി ഇന്‍സ്‌റ്റാള്‍ ചെയ്‌ത ആപ്പുകള്‍ ഏതാണെന്നുമുള്ള വിവരങ്ങളും ലഭിക്കുന്നു.