കേരളം

kerala

ETV Bharat / science-and-technology

ജിബോർഡ് ആപ്പ് പുനർരൂപകൽപ്പന ചെയ്‌ത് നവീകരിച്ച ടൂൾബാർ കൊണ്ടുവരാനൊരുങ്ങി ഗൂഗിൾ

ജിബോർഡ് ആപ്പ് പുനർരൂപകൽപ്പന ചെയ്‌ത് ഗൂഗിൾ. ഗൂഗിൾ പ്ലേയിൽ ആപ്പിൻ്റെ പുതിയ ബീറ്റ വെർഷൻ ഏവർക്കും ലഭ്യമാണ്.

Gboard app  new revamped toolbar  Washington  google keybord  new revamped toolbar for Gboard app  ജിബോർഡ് ആപ്പ്  GSM AREANA  ഗൂഗിൾ പ്ലേ  ആൻഡ്രോയിഡ്  ANDROID  GOOGLE TYPE  ടൂൾബാർ
നവീകരിച്ച ടൂൾബാർ കൊണ്ടുവരാനൊരുങ്ങി ഗൂഗിൾ

By

Published : Feb 16, 2023, 11:49 AM IST

വാഷിങ്‌ടൺ : ദശലക്ഷക്കണക്കിന് വരുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ടൈപ്പുചെയ്യുന്നതിനും സന്ദേശമയക്കുന്നതിനും ഉപയോഗിക്കുന്ന അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിൻ്റെ കീബോർഡ് ആപ്പ് പുനർരൂപകൽപ്പന ചെയ്യുന്നു. ടെക് വാർത്തകളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റായ ജിഎസ്എം അരീന പറയുന്നതനുസരിച്ച് ആപ്പിൻ്റെ പുനർരൂപകൽപ്പന ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ബീറ്റ വെർഷൻ ടെസ്റ്റ് ചെയ്യുന്നവർക്ക് ഇതിനോടകം തന്നെ മാറ്റങ്ങൾ കാണാനാകുന്നതാണ്.

നവീകരിച്ച ടൂൾബാറിനെയാണ് പുനർരൂപകൽപ്പന ഏറ്റവും കൂടുതൽ സ്വാധീനിച്ചിരിക്കുന്നത്. ഇതിൽ നാലിൽ കൂടുതൽ ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇഷ്‌ടാനുസരണമുള്ള കസ്‌റ്റമൈസെഷൻ സാധിക്കുന്നു. കൂടാതെ വോയ്‌സ് സെർച്ച് ബട്ടൺ ഒടുവിൽ നീക്കം ചെയ്യാനും സാധിക്കുന്നു. നിലവിലെ പതിപ്പിലെ സർക്കിളും ഏരോയും ഇഷ്‌ടാനുസരണം വെളിപ്പെടുത്തുകയോ മറയ്ക്കുകയോ ചെയ്യാൻ കഴിയും.

നാല് സ്ക്വയർ ഡിസൈനിലേക്കുള്ള ബട്ടണിൻ്റെ മാറ്റവും, ത്രീ-ഡോട്ട് മെനു നീക്കം ചെയ്യുന്നതും കാരണം നാലാമതായി ഒരു ഷോർട്ട് കട്ട് കൂടെ ഉൾപ്പെടുത്തും. ഫീച്ചറുകളുടെ മൈക്രോ-മെനുവും പുനർരൂപകൽപ്പന ചെയ്‌തത് ഭാവിയിൽ കൂടുതൽ കസ്‌റ്റമൈസേഷന് വഴിയൊരുക്കും എന്നും ജി.എസ്.എം അരീന റിപ്പോർട്ട് ചെയ്‌തു. ആറ് സർക്കിളുകൾ സ്ഥലം കാലിയാക്കിയിരുന്നിടത്ത് ഇനി മുതൽ ദീർഘചതുരങ്ങൾ ആയിരിക്കും.

ജി ബോർഡിൻ്റെ സെറ്റിങ്ങിനുള്ളിൽ തന്നെ ഒരു സ്വകാര്യ മെനു പ്രവർത്തിപ്പിക്കാനും ഗൂഗിൾ ശ്രമിക്കുന്നുണ്ട്. കുറച്ചുകൂടി മികച്ചതായ മറ്റൊരു മെനുവിൽ നിന്നായിരിക്കും ഈ സേവനം കൂടുതലായും ലഭിക്കുക. മറ്റൊരു ടാബിനുകീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് കീബോർഡ് ആപ്പിൻ്റെ സ്വകാര്യത സവിശേഷതകൾ നാവിഗേറ്റ് ചെയ്യുന്നതും നിയന്ത്രിക്കുന്നതും എളുപ്പമാക്കുന്നു. ഗൂഗിൾ പ്ലേയിൽ ആപ്പിൻ്റെ ബീറ്റ പ്രോഗ്രാം എല്ലാവർക്കും ലഭ്യമാണ്. 12.6.06.491625702 ആണ് പുതിയ വെർഷൻ.

ABOUT THE AUTHOR

...view details