വാഷിങ്ടണ്‍: അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൂഗിൾ ഈ ആഴ്‌ച അവസാനത്തോടെ പിക്‌സൽ 7 സ്‌മാർട്‌ഫോൺ ഔദ്യോഗികമായി പുറത്തിറക്കാൻ ഒരുങ്ങുന്നു. അതോടൊപ്പം കമ്പനിയുടെ ആദ്യത്തെ പിക്‌സൽ വാച്ചും പുറത്തിറങ്ങും. ഹൃദയമിടിപ്പും കായിക പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യുകയും മാപ്‌സിനും വാലറ്റിനും നേറ്റീവ് പിന്തുണ വാഗ്‌ദാനം ചെയ്യുന്നതുമാണ് പിക്‌സൽ വാച്ചിന്‍റെ സവിശേഷത.
ഫോൺ കോളുകൾ പ്രവർത്തിക്കും എന്നതിലുപരി പൂർണമായും സ്വയം പ്രവർത്തിക്കുന്ന ഇസിം(eSIM) ആണ് സംവിധാനത്തിലുള്ളത്. വ്യത്യസ്‌തമായ സ്‌ട്രാപ്പുകളും മെക്കാനിസവുമുള്ള മൂന്ന് മെറ്റീരിയലുകളാണ് പ്രൊമോയ്‌ക്കായി ഗൂഗിൾ പുറത്തിറക്കിയത്. വാച്ചിന്‍റെ പ്രധാന ബോഡിയുമായി ചേരുന്ന രീതിയിൽ പെയിന്‍റ് ചെയ്‌താണ് വശത്തെ ബട്ടണുകൾ ഒരുക്കിയിട്ടുള്ളത്.