വാഷിംഗ്‌ടണ്‍: കഴിഞ്ഞ മാസം പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ 6എ ജൂലൈ 28 വരെ ലഭ്യമാകില്ല. ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ പിക്‌സല്‍ 6എ അവതരിപ്പിച്ചത്. എന്നാല്‍, ഒരു ഉപയോക്താവ് ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്‌ത അൺബോക്‌സിങ് വീഡിയോയിൽ സ്‌മാർട്ട്‌ഫോണിന്‍റെ ഫീച്ചറുകള്‍ വിശദീകരിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍സ്, പോർട്‌സ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവ ഉള്‍പ്പെടുന്ന ചാര്‍ക്കോള്‍ വെര്‍ഷനാണ് ടിക്ടോക്കര്‍ കാണിച്ചിരിക്കുന്നത്. ജിഎസ്എം അരീന പറയുന്നതനുസരിച്ച് സ്‌മാര്‍ട്ട് ഫോണിനൊപ്പം ഒരു യുഎസ്ബി-സി കേബിളും യുഎസ്ബി-സി അഡാപ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിനും ഗൂഗിള്‍ ടെന്‍സര്‍ ബ്രാൻഡിങും ഗ്രാഫിക്കൽ ചിപ്പ് ഇല്ലുസ്ട്രഷനുമുണ്ട്.