ആൻഡ്രോയിഡിൽ വരാനിരിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. ജി ബോര്‍ഡും ഇമോജികളുമുള്‍പ്പെട്ട പുതിയ പ്രവേശനക്ഷമത ഫീച്ചർ തുടങ്ങി ഈ മാസത്തില്‍ ആൻഡ്രോയിഡിൽ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഫീച്ചറുകളെ കുറിച്ചാണ് കമ്പനി മനസ് തുറന്നിരിക്കുന്നത്. ഗൂഗിള്‍ മീറ്റ്, വെയര്‍ ഒഎസ്, നിയര്‍ബൈ ഷെയര്‍ തുടങ്ങിയവയിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുമെന്നും ശാസ്‌ത്ര സാങ്കേതിക രംഗത്തെ വിശകലന വിദഗ്‌ധരായ ജിഎസ്‌എം അരേന റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സന്ദേശം ടൈപ്പ് ചെയ്‌തതിന് ശേഷം അതിലേക്ക് വേഗത്തിൽ ഇമോജികൾ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ 'ഇമോജിഫൈ' ഫീച്ചർ ജി ബോര്‍ഡില്‍ ലഭിക്കും. ഇമോജികൾ സംയോജിപ്പിച്ച് പുതിയവ സൃഷ്‌ടിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇമോജി കിച്ചൺ ഫീച്ചറുമെത്തും. മാത്രമല്ല, ഫാൾ-തീം ഉൾപ്പെടെയുള്ള ഒരു കൂട്ടം പുതിയ മാഷപ്പുകളും ആന്‍ഡ്രോയില്‍ പുതുതായി ഒരുങ്ങുന്നുണ്ട്.
ഗൂഗിള്‍ മീറ്റിലെത്തുമ്പോള്‍ വീഡിയോ കോളുകളിൽ ഒരുമിച്ച് ഗെയിമുകൾ കാണാനും കളിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ തത്സമയ പങ്കിടൽ ഫീച്ചറുമെത്തും. കോളിനിടയില്‍ ഒരു നിർദിഷ്‌ട ഉപയോക്താവിനെ പിൻ ചെയ്യാൻ കഴിയുന്ന ഫീച്ചറും അണിയറയിലൊരുങ്ങുന്നതായാണ് വിവരം. നിയര്‍ബൈ ഷെയറിലാവട്ടെ, അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഒരു ഓപ്റ്റ്-ഇൻ ഓപ്ഷനും ലഭ്യമാകും.