സാൻഫ്രാൻസിസ്കോ: ടെക് ഭീമനായ ഗൂഗിളിന്‍റെ ഇൻസ്‌റ്റന്‍റ് മെസേജിങ് ആപ്പായ ' മെസേജസ്' ഇനി സുരക്ഷിതമായി ഉപയോഗിക്കാം. ഗൂഗിൾ മേസേജസിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഗ്രൂപ്പ് ചാറ്റുകളിൽ ഫീച്ചർ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ഇതിനായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് വിവരം. ഈ വർഷം ആദ്യം മെസേജ് ആപ്പിലെ RCS (റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ്) വഴിയുള്ള ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫിച്ചർ അവതരിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ഫീച്ചർ ഓൺ ചെയ്‌താൽ മാത്രമേ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ലഭിക്കുകയുള്ളു.