കേരളം

kerala

ETV Bharat / science-and-technology

Google Introduced AI To Search In India : ഗൂഗിളിന്‍റെ എഐ സെര്‍ച്ച് ടൂള്‍ ഇനി ഇന്ത്യയിലും ; ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളില്‍ ഉപയോഗിക്കാം - Google introduced AI to search

Google AI search tool : ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഇന്ത്യയിലും ജപ്പാനിലും ഇനി എഐ സെര്‍ച്ച് ടൂള്‍ സംവിധാനം ലഭിക്കും. വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും വിവര ശേഖരണം നടത്താം.

Google introduced AI to search in India and Japan  ഗൂഗിളിന്‍റെ എഐ സെര്‍ച്ച് ടൂള്‍ ഇനി ഇന്ത്യയിലും  പുതിയ ഫീച്ചറുമായി ഗൂഗിള്‍  ഗൂഗിള്‍  ഗൂഗിള്‍ സെര്‍ച്ച്  Google introduced AI to search  Microsoft AI search
Google introduced AI to search

By ETV Bharat Kerala Team

Published : Sep 1, 2023, 6:20 PM IST

ന്ത്യയിലെയും ജപ്പാനിലെയും ഉപയോക്താക്കള്‍ക്കായി എഐ (Artificial Intelligence) സംവിധാനത്തിലുള്ള സെര്‍ച്ച് ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഇന്ത്യയില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സെര്‍ച്ച് ടൂള്‍ ഇനി മുതല്‍ ഉപയോഗിക്കാനാകും. മാത്രമല്ല ജപ്പാനിലെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളിലും ടൂള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ സാധിക്കും (Google Introduced AI To Search In India).

ഉപയോക്താക്കളുടെ ഇഷ്‌ടാനുസരണം വാക്കുകളിലൂടെയോ ദൃശ്യങ്ങളിലൂടെയോ വിവരങ്ങള്‍ ലഭിക്കുമെന്നതാണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന എഐ സംവിധാനത്തിന്‍റെ പ്രത്യേകത. യുഎസിലാണ് ഗൂഗിള്‍ ആദ്യമായി ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലും ഗൂഗിള്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.

സെര്‍ച്ച് ലാബുകളിലൂടെ സൈന്‍ അപ്പ് ചെയ്യുന്ന മുഴുവന്‍ ഉപയോക്താക്കള്‍ക്കും ക്രോമിലും ആപ്പിലും ഒരു പോലെ ഗൂഗിളിന്‍റെ എഐ സൗകര്യം ലഭിക്കും. ഭാഷ ടോഗിള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷില്‍ നിന്നും ഹിന്ദി ഭാഷയിലേക്ക് മാറാന്‍ കഴിയും. തുടര്‍ന്ന് ലിസണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്‌ത് ടെക്‌സ്‌റ്റ് ടു സ്‌പീച്ച് എന്ന ഒപ്‌ഷന്‍ ഉപയോഗിച്ച് പ്രതികരണവും കേള്‍ക്കാം. വോയ്‌സ് സെര്‍ച്ച് എന്ന ഒപ്‌ഷന്‍ കൂടി വേഗത്തില്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍.

മൈക്രോസോഫ്‌റ്റ് ബിങ് എഐ സെര്‍ച്ച് (Microsoft AI search) ടൂളിന് സമാനമായ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ച സംവിധാനം. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ബിങ്ങിനെ പോലെ ഗൂഗിളിന്‍റെ ലാര്‍ഡ് ലാംഗ്വേജ് മോഡലാണ് ഗൂഗിള്‍ സെര്‍ച്ച് എഐ ടൂളിന് ശക്തി നല്‍കുക. ഉപയോക്താക്കള്‍ ഗൂഗിളില്‍ തെരയുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം ഗൂഗിള്‍ സെര്‍ച്ച് പേജില്‍ കാണും. വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെയുള്ള നിരവധി ഇടങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇത്തരത്തില്‍ കാണാനാവുക.

also read:Artificial Intelligence | മാധ്യമലോകത്തും ഇനി 'എഐ'; ഉത്‌പാദനക്ഷമത വര്‍ധിക്കുമെന്ന് ഗൂഗിള്‍, ആശങ്കയില്‍ മാധ്യമപ്രവര്‍ത്തകര്‍

മാനേജര്‍ പുനീഷ്‌ കുമാര്‍ :ഉപയോക്താക്കള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങളില്‍ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കാനും അവയെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും കഴിയുന്ന ഒരു സൂപ്പര്‍ ചാര്‍ജ്‌ഡ് സെര്‍ച്ചാണ് വിഭാവനം ചെയ്‌തതെന്ന് ഗൂഗിള്‍ സെര്‍ച്ചിന്‍റെ ഇന്ത്യ ജനറല്‍ മാനേജര്‍ പുനീഷ്‌ കുമാര്‍ പറഞ്ഞു. 'ഗൂഗിളിന്‍റെ ഉപയോക്താക്കള്‍ക്ക് സേവനം വേഗത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണിത്. യുഎസില്‍ നടപ്പിലാക്കിയ ഈ സംവിധാനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്‌ടരാണ്' - പുനീഷ്‌ കുമാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details