മുംബൈ : ബോളിവുഡിന്‍റെ മുഖശ്രീ ശ്രീദേവിയുടെ 60-ാം ജന്‍മവാര്‍ഷികമാണിന്ന്. (Sridevi birthday) നടിക്ക് ആദര ഡൂഡില്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍ (Google Doodle). ശ്രീദേവിയുടെ അഭിനയ ജീവിതം വിവരിച്ചാണ് ഗൂഗിള്‍ ഡൂഡില്‍.
മുംബൈ സ്വദേശിയായ ആര്‍ട്ടിസ്റ്റ് ഭൂമിക മുഖർജിയാണ് (Bhumika Mukherjee) മനോഹരമായ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ സത്ത ഉൾക്കൊള്ളുന്നതാണ് ഡൂഡിൽ. അതിന് അനുയോജ്യമായ ഫോണ്ടുകളും ഊഷ്‌മളമായ നിറങ്ങളും ചേര്‍ത്താണ് രൂപകല്‍പ്പന. ഇത് കാണുന്നവരില്‍ ശ്രീദേവിയുടെ ഓര്‍മകള്‍ തിരതല്ലും.
300 ഓളം സിനിമകള്‍ :ശ്രീദേവിയെക്കുറിച്ച് ഗൂഗിള്‍ ഇങ്ങനെ കുറിക്കുന്നു.നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറില്‍ 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് സിനിമ മേഖലയില്‍ ആദരണീയ വ്യക്തിത്വങ്ങളില്‍ ഒരാളായി മാറുകയായിരുന്നു ശ്രീദേവി. 1963 ഓഗസ്‌റ്റ് 13ന് തമിഴ്‌നാട്ടിലായിരുന്നു ജനനം.
നാലാം വയസ്സില്‍ അരങ്ങേറ്റം:നാലാം വയസ്സിലാണ് ശ്രീദേവി തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ബാല്യ കാലത്ത് തന്നെ സിനിമകളോട് പ്രണയത്തിലായ ശ്രീദേവി, നാലാം വയസ്സില്‍ 'കണ്ഡന്‍ കരുണൈ' (Kandhan Karunai) എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. തുടക്ക കാലത്ത് തന്നെ ഒന്നിലധികം ദക്ഷിണേന്ത്യൻ ഭാഷകൾ സംസാരിക്കാൻ ശ്രീദേവി പഠിച്ചു. ഇതോടെ മറ്റ് ഭാഷകളിലേക്ക് ശ്രീദേവിക്ക് അനായാസം ചേക്കാറാനായി.
മൂണ്‍ട്ര് മുടിച്ചുവിലൂടെ ദേശീയ അംഗീകാരം : 1976ൽ കെ.ബാലചന്ദറിന്‍റെ 'മൂണ്‍ട്ര് മുടിച്ചു' (Moondru Mudichu) എന്ന ചിത്രത്തിലൂടെ ശ്രീദേവിക്ക് ദേശീയ അംഗീകരം ലഭിച്ചു. അന്ന് തമിഴകത്ത് മികച്ച താരമായി പരിഗണിക്കപ്പെട്ടിരുന്ന ശ്രീദേവി ബോളിവുഡിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു.