ന്യൂഡൽഹി:നാല് പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി നോക്കിയ. നോക്കിയ മൊബൈൽ ഇന്ത്യയുടെ ട്വീറ്റിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. നോക്കിയ സി 3 സ്മാർട്ട്‌ഫോണുകൾ സെപ്റ്റംബർ 17 മുതൽ ലഭ്യമാകും.
ETV Bharat / science-and-technology
ഇന്ത്യയിൽ നാല് പുതിയ ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങി നോക്കിയ - നോക്കിയ
നോക്കിയ സി3 സ്മാർട്ട്‌ഫോണുകൾ സെപ്റ്റംബർ 17 മുതൽ ലഭ്യമാകും.
നോക്കിയ ആരാധകരായ ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് ആക്‌സസ് ചെയ്യാവുന്ന വിലനിലവാരത്തിൽ മികച്ച സ്മാർട്ട്‌ഫോണിന്‍റെ അനുഭവങ്ങൾ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എച്ച്എംഡി ഗ്ലോബൽ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ജുഹോ സർവികാസ് പ്രസ്താവനയിൽ പറഞ്ഞു.
നോക്കിയ 5.3 സ്മാർട്ട്‌ഫോണുകൾ സെപ്റ്റംബർ 1ന് പുറത്തിറങ്ങും. 349 രൂപ പ്ലാനിൽ നോക്കിയ 5.3 വാങ്ങുന്ന ജിയോ വരിക്കാർക്ക് 4,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും, ആനുകൂല്യങ്ങളില്‍ ജിയോയിൽ നിന്ന് 2,000 രൂപ തൽക്ഷണ ക്യാഷ്ബാക്കും പങ്കാളികളിൽ നിന്ന് 2,000 രൂപ വിലമതിക്കുന്ന വൗച്ചറുകളും ഉൾപ്പെടുന്നു. നോക്കിയ 125, നോക്കിയ 150 ഫീച്ചർ ഫോണുകൾ ഓഗസ്റ്റ് 25 മുതൽ ലഭ്യമാകും.