ന്യൂഡൽഹി: ഗെയിമർമാരെയും ബിഞ്ച് വാച്ചേഴ്‌സിനെയും ലക്ഷ്യമിട്ട് എൽജി പുതിയ ടിവി അവതരിപ്പിച്ചു. ഒഎൽഇഡി 48 സി എക്സ് എന്ന് പേരിട്ടിരിക്കുന്ന മോഡൽ മികച്ച ഗെയിമിംഗ് അനുഭവമായിരിക്കും പ്രദാനം ചെയ്യുക. 1,99,990 രൂപയാണ് ടിവിയുടെ ഇന്ത്യയിലെ വില. എജിയുടെ ആൽഫ 9 ജെൻ 3 പ്രോസസറാണ് ഒഎൽഇഡി 48 സി എക്സ് ടിവിയുടെ കരുത്ത്. എഐ അക്കോസ്റ്റിക് ട്യൂണിംഗിലൂടെ സമതുലിതമായ ശബ്‌ദ ഇഫക്‌ടും ടിവിയില്‍ ലഭ്യമാകും.
ETV Bharat / science-and-technology
ഗെയിമർമാർക്കായി ടിവി പുറത്തിറക്കി എൽജി - Smart TV
1,99,990 രൂപയാണ് ടിവിയുടെ ഇന്ത്യയിലെ വില. എജിയുടെ ആൽഫ 9 ജെൻ 3 പ്രോസസറാണ് ഒഎൽഇഡി 48 സി എക്സ് ടിവിയുടെ കരുത്ത്.
ഗെയിമർമാർക്കായി ടിവി പുറത്തിറക്കി എൽജി
ഗെയിമിംഗിന് കരുത്ത് പകരുന്ന ഉയർന്ന ഫ്രെയിം റേറ്റ്, വിആർആർ( വേരിയബിൾ റിഫ്രെഷ് റേറ്റ്), എഎൽഎൽഎം( ഓട്ടോ ലോ ലേറ്റൻസി മോഡ്), ഇ ആർക്ക്, എച്ച്ഡിഎംഐ 2.1 തുടങ്ങിയ സവിശേഷതകളും ടിവിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ വാർത്തകളും ഗെയിം അപ്‌ഡേറ്റുകൾ അറിയിക്കാനായി പ്രത്യേക അലർട്ട് സൗകര്യങ്ങളുമുണ്ട്. കൂടുതൽ കാഴ്‌ചാമിഴിവ് പ്രദാനം ചെയ്യുന്ന സെൽഫ് ലിറ്റ്- പിക്സെൽ ടെക്നോളജിയും ടിവിയിലുണ്ട്.