ന്യൂഡൽഹി: പിക്‌സൽ 5a 5G ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തിക്കാത്തതിൽ നിരാശരാണ് ഗൂഗിളിന്‍റെ ആരാധകർ. എന്നാൽ പുതിയ ഫോണ്‍ അവതരിപ്പിച്ച അതേദിവസം തന്നെ പിക്‌സൽ ബഡ്‌സ് എ സിരീസ് ഗൂഗിൾ ഇന്ത്യയിൽ പുറത്തിറക്കി. ജൂണിൽ ആഗോള വിപണിയിൽ എത്തിയ പിക്‌സൽ ബഡ്‌സ് എ സീരീസിന് ഇന്ത്യയിലെത്തുമ്പോൾ വില 9999 രൂപയാണ്.
Also Read:ഗൂഗിളിന്‍റെ പിക്‌സൽ 5a 5G പുറത്തിറങ്ങി ; വിലയില്‍ ട്വിസ്റ്റ്
12 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് പിക്‌സൽ ബഡ്‌സിന് നൽകിയിരിക്കുന്നത്. ചുറ്റുപാടുകളെ അടിസ്ഥാനമാക്കി ഓഡിയോ വോളിയം കൂടുകയും കുറയുകയും ചെയ്യുന്ന അഡാപ്റ്റീവ് സൗണ്ട് ടെക്നോളജിയും എ സീരീസിൽ ഗൂഗിൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ബംഗാളി, ഹിന്ദി, തമിഴ് എന്നിവയുൾപ്പെടെ 40ൽ അധികം ഭാഷകളിലേക്കുള്ള തത്സമയ പരിഭാഷയും പിക്‌സൽ ബഡ്‌സ് പിന്തുണയ്ക്കും. ഗൂഗിൾ പിക്‌സൽ ഫോണുകളിലും ആൻഡ്രോയിഡ് 6.0 തൊട്ടുള്ള ഒഎസുകൾ ഉപയോഗിക്കുന്നവയിലും തത്സമയ പരിഭാഷ സാധ്യമാകും.