കേരളം

kerala

ETV Bharat / science-and-technology

മാക്ബുക് പ്രോ അപ്‌ഡേറ്റഡ് വേര്‍ഷന്‍ സെപ്‌റ്റംബറില്‍ - ആപ്പിള്‍ കമ്പനി

എം വണിനേക്കാള്‍ ശക്തമായ ചിപ്പടക്കമാവും പുതുക്കിയ മാക്ബുക് പ്രോ മോഡലുകള്‍ കമ്പനി അവതരിപ്പിക്കുകയെന്നാണ് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നത്.

Apple planning to launch 14  16-inch MacBook Pro in September  Apple planning to launch 14, 16-inch MacBook Pro in September  The tech giant Apple  MacBook Pro with radial redesigns to current models  radical redesign of current models  'Mini-LED' displays and a faster processor with the first successor  ആപ്പിള്‍ 14, 16 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍  ആപ്പിള്‍ മാക്‌ബുക്  ആപ്പിള്‍ കമ്പനി  Apple company
14, 16 ഇഞ്ച് മാക്ബുക് പ്രോ മോഡലുകളുടെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ സെപ്‌റ്റംബറിലെത്തും

By

Published : Jul 4, 2021, 8:40 PM IST

വാഷിങ്ടണ്‍ : നിലവിലെ 14, 16 ഇഞ്ച് മാക്ബുക് പ്രോ മോഡലുകളുടെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ സെപ്റ്റംബറിൽ അവതരിപ്പിക്കാനൊരുങ്ങി ടെക്‌ ഭീമനായ ആപ്പിള്‍. നേരത്തേയുള്ള 13 ഇഞ്ച് മാക്ബുക്കിന് പകരം വയ്ക്കാന്‍ കഴിയുന്ന മോഡലുകളാണ് വര്‍ഷാവസാനത്തോടെ കമ്പനി പുറത്തിറക്കുക.

ആപ്പിള്‍ എം വണ്‍ ചിപ്പിന്‍റെ പിന്‍ഗാമിയെന്ന നിലയ്ക്ക് മിനി-എൽ.ഇ.ഡി ഡിസ്‌പ്ലേകളും വേഗതയേറിയ പ്രോസസറും അപ്‌ഡേഷനില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 16 ഇഞ്ച് മാക്ബുക് പ്രോയില്‍ ഇന്‍റല്‍ ചിപ്പാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഭാവിയില്‍ സ്വന്തം സിലിക്കണിലേക്ക് കമ്പനി മാറുമെന്നാണ് ടെക് ലോകത്തിന്‍റെ വിശ്വാസം.

ALSO READ:കൊവിഡ് ഉണ്ടോയെന്ന് അറിയാൻ ഇനി ഫെയ്‌സ് മാസ്ക്കും

ഏറ്റവും ശക്തമായ ലാപ്‌ടോപ്പെന്ന് തെളിയിക്കാൻ ആപ്പിളിന്‍റെ എം വണിനേക്കാള്‍ ശക്തമായ ചിപ്പ് കമ്പനി അവതരിപ്പിക്കുമെന്നും വിവരമുണ്ട്. മെമ്മറി കാർഡ് റീഡർ, എച്ച്.ഡി.എം.ഐ എന്നിവയുൾപ്പെടെ കൂടുതൽ പോർട്ടുകളും പുതിയ മാക്ബുക് പ്രോയില്‍ വരുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details