ന്യൂഡൽഹി: ആമസോണിന്‍റെ ആദ്യ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. ആമസോണ്‍ ബേസിക്‌സ് ഫയർ ടിവി എന്ന പേരിലാണ് ടിവി അവതരിപ്പിച്ചിരിക്കുന്നത്. 50 ഇഞ്ച് , 55 ഇഞ്ച് എന്നീ രണ്ട് വിഭാഗത്തിൽ ഇറങ്ങുന്ന ഫയർ ടിവിയുടെ പ്രാരംഭ വില 29,999 രൂപയാണ്. ആമസോണ്‍ ഇന്ത്യ വെബ്ബ്‌സൈറ്റിൽ നിന്ന് ടിവി വാങ്ങാവുന്നതാണ്. ഒരു വർഷത്തെ വാറന്‍റിയും എൽഇഡി പാനലിന് ഒരു വർഷത്തെ അധിക വാറന്‍റിയും ലഭിക്കും. ആമസോണ്‍ ഹോം സർവ്വീസ് വഴിയാണ് സേവനങ്ങൾ നൽകുക.
ETV Bharat / science-and-technology
ആമസോണ്‍ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു - amazon
50 ഇഞ്ച് , 55 ഇഞ്ച് എന്നീ രണ്ട് വിഭാഗത്തിൽ ഇറങ്ങുന്ന ഫയർ ടിവിയുടെ പ്രാരംഭ വില 29,999 രൂപയാണ്.
ആമസോണ്‍ ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു
സവിശേഷതകൾ
- അൾട്രാ എച്ച്ഡി എൽഇഡി (4കെ) പാനൽ
- എച്ച് ഡി ആർ ഡോൾബി വിഷൻ
- ഡോൾബി അറ്റ്‌മോസ് 20 വാട്ട് സ്‌പീക്കർ സംവിധാനം
- ക്വാഡ് കോർ അംലോജിക് പ്രോസസർ
- 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ
- ആമസോണ്‍ വോയ്‌സ് അസിസ്റ്റന്‍റ് അലക്‌സ
- വോയിസ് അസിസ്റ്റന്‍റിന് വേണ്ടി മൈക്കോടുകൂടിയ റിമോട്ട്
Last Updated : Feb 16, 2021, 7:53 PM IST