മൊസില്ല ഫയര്‍ഫോക്‌സ് പുതുക്കി 99.0.1 വേര്‍ഷന്‍ പുറത്തിറക്കി. ഫയര്‍ഫോക്‌സ് 99ന്‍റെ നാല് പ്രശ്‌നങ്ങളാണ് ഫയര്‍ഫോക്‌സ് 99.0.1 പരിഹരിക്കുന്നത്. ഫയര്‍ഫോക്‌സ് 99ന്‍റെ ആദ്യ പോയിന്‍റ് റിലീസാണ് ഇത്. സുരക്ഷ പ്രശ്നങ്ങള്‍, ബഗ്ഗുകള്‍ എന്നിവ പരിഹരിച്ചുകൊണ്ട് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്നതിനെയാണ് ഫസ്റ്റ് പോയിന്‍റ് റിലീസ് എന്ന് പറയുന്നത്.
ഭൂരിഭാഗം ഫയര്‍ഫോക്‌സ് ഇന്‍സ്റ്റലേഷന്‍സും ഉപഭോക്താക്കള്‍ ഒന്നും ചെയ്യാതെ തന്നെ സ്വയം പരിഷ്‌കരിക്കപ്പെടുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ അപ്‌ഡേറ്റ് ചെയ്യപ്പെടാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. വേഗത്തില്‍ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനായി ഉപഭോക്താക്കള്‍ക്ക് കഴിയും.
അതിനായി മെനുവില്‍ പോയി ഹെല്‍പ്പില്‍ എബോട്ട് ഫയര്‍ഫോക്‌സ് ക്ലിക്ക് ചെയ്‌താല്‍ പുതിയ വേര്‍ഷന്‍ പ്രത്യക്ഷപ്പെടും. പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യേണ്ട ആവശ്യമുണ്ട്. പുതിയ വേര്‍ഷന്‍ ചില വിന്‍ഡോസ് സിസ്റ്റങ്ങളിലെ ഹാര്‍ഡ്‌വെയര്‍ ഡീകോഡിങ് പ്രശ്നവും പരിഹരിക്കും.
പുതിയ ഇന്‍റെല്‍ ഡ്രൈവുകളുള്ള വിന്‍ഡോസ് സിസ്റ്റങ്ങളിലാണ് വീഡിയോ ഡീകോഡിങ്ങിന് പ്രശ്നങ്ങള്‍ നേരിട്ടത്. ഈ ഡ്രൈവുകളെ ബ്ലോക്ക് ലിസ്റ്റില്‍ തെറ്റായി ചേര്‍ത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മൊസില്ല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ബഗ്ഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്‍റെല്‍ ഉപഭോക്താക്കളില്‍ 13 ശതമാനം ഈ പ്രശ്നം നേരിട്ടുവെന്നാണ് കമ്പനി കണക്കാക്കിയത്.
ബംഗാളി ഭാഷയില്‍ വാക്കുകള്‍ ചേര്‍ക്കുന്നതിനുള്ള പ്രശ്നമാണ് രണ്ടാമതായി ഈ പരിഷ്‌കരിച്ച പതിപ്പ് പരിഹരിക്കുന്നത്. ഡൗണ്‍ലോഡ് പാനലിലെ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ബഗ്ഗിനെയാണ് മൂന്നാമതായി പരിഹരിക്കുന്നത്. സൂം ഗ്യാലറി മോഡിലെ ലഭ്യതയുമായി ബന്ധപ്പെട്ട കാര്യമാണ് നാലാമതായി പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ zoom.us എന്ന ഡൊമൈനിലേക്ക് പോകുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നതെന്നാണ് കണ്ടെത്തിയത്.