ന്യൂഡൽഹി: ഗൂഗിൾ സെർച്ചിൽ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തിയത് ഫിഫ ലോകകപ്പ് ഫൈനലിൽ. ആൽഫബെറ്റ് ആൻഡ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് വിവരം പുറത്തു വിട്ടത്. ലോകം മുഴുവൻ ഒരേ വിവരം സെർച്ച് ചെയ്യുന്ന പ്രതീതിയാണ് ഫിഫ ലോകകപ്പ് ഫൈനൽ സമയത്ത് ഉണ്ടായതെന്ന് പിച്ചെ ട്വീറ്റ് ചെയ്‌തു.
ETV Bharat / science-and-technology
#FIFAWorldCup: ഫിഫ ലോകകപ്പ് ഫൈനല്‍: 25 വർഷത്തിനിടെ ഏറ്റവും അധികം ആളുകൾ ഗൂഗിളില്‍ തെരഞ്ഞത് - മലയാളം വാർത്തകൾ
ലോകം മുഴുവൻ ഒരേ വിവരം സെർച്ച് ചെയ്യുന്ന പ്രതീതിയാണ് ഫിഫ ലോകകപ്പ് ഫൈനല്‍ സമയത്ത് ഉണ്ടായതെന്ന് ഗൂഗിൾ സിഇഒ പിച്ചെ ട്വീറ്റ് ചെയ്‌തു. FIFAWorldCup

ഇന്നലെയായിരുന്നു (18.12.22) അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടം നടന്നത്. ലോകകപ്പ് കിരീടം നേടാനുള്ള ലയണൽ മെസിയുടെയും അർജന്‍റീനിയൻ ആരാധകരുടേയും സ്വപ്‌നം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 നിലയിൽ യാഥാർഥ്യമായി. മത്സരത്തിൽ അർജന്‍റീനയുടേയും ഫ്രാൻസിന്‍റേയും മികച്ച പോരാട്ടമായിരുന്നെന്നും മെസിയേക്കാൾ കൂടുതൽ മറ്റാരും ആ വിജയം അർഹിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.
പിച്ചെയുടെ ട്വീറ്റന് താഴെ നിരവധി പേർ മറുപടുകളുമായി എത്തി. 'ഒരു ബില്യണിലധികം ആളുകൾ തങ്ങളുടെ കളിയോടുള്ള ഇഷ്‌ടത്താൽ ഒന്നിച്ചു. അതാണ് ഫുട്‌ബോളിന്‍റെ ഏറ്റവും മികച്ച കാര്യം. ഇത് ഞങ്ങളെ ഒന്നിപ്പിക്കുന്ന ഒരു യഥാർഥ ആഗോള ഗെയിമാണ്' ലെക്‌സ് ഫ്രിഡ്‌മാൻ പോഡ്‌കാസ്റ്റിന്‍റെ അവതാരകനും യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എംഐടി ഗവേഷണ ശാസ്‌ത്രജ്‌ഞനുമായ ലെക്‌സ് ഫ്രിഡ്‌മ ട്വീറ്റ് ചെയ്‌തു. അതേസമയം ഗൂഗിൾ വിശ്വസനീയമായ തത്സമയ അപ്‌ഡേറ്റുകൾ നൽകിയതായും ട്വീറ്റുകൾ വന്നു.