കേരളം

kerala

ETV Bharat / science-and-technology

എതിരാളികള്‍ അതിവേഗം വളര്‍ന്നു, സാമ്പത്തിക രംഗത്തും തിരിച്ചടി; കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മെറ്റ - wall street journal report about meta

വാള്‍സ്ട്രീറ്റ് ജേണലാണ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്‌തത്

മെറ്റ  മെറ്റവേര്‍സ്  മെറ്റ കൂട്ടപ്പിരിച്ചുവിടല്‍  ഫേസ്ബുക്ക്  മാര്‍ക്ക് സക്കര്‍ബര്‍ഗ്  Meta prepares for large scale layoffs  Meta  facebook  meta layoffs report  wall street journal report about meta  mark zuckerberg
എതിരാളികള്‍ അതിവേഗം വളര്‍ന്നു, സാമ്പത്തിക രംഗത്തും തിരിച്ചടി; കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫേസ്‌ബുക്ക് മാതൃകമ്പനി മെറ്റ

By

Published : Nov 7, 2022, 12:38 PM IST

കാലിഫോര്‍ണിയ: ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കൂട്ടപ്പിരിച്ചുവിടല്‍ ഈ ആഴ്‌ചയോടെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്‌ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. വരുന്ന ബുധനാഴ്‌ച പിരിച്ചുവിടല്‍ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ആഗോള സാമ്പത്തിക രംഗത്ത് നേരിട്ട തിരിച്ചടികളാണ് തങ്ങളെ ബാധിച്ചതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. കൂടാതെ സമൂഹമാധ്യമ രംഗത്ത് തരംഗമായ ടിക് ടോക്കിന്‍റെ വളര്‍ച്ചയും മെറ്റയ്‌ക്ക് തിരിച്ചടിയായി. ആപ്പിള്‍ സ്വകാര്യ നയങ്ങളില്‍ വരുത്തിയ മാറ്റം തങ്ങളുടെ പരസ്യവരുമാനത്തെ കാര്യമായി തന്നെ ബാധിച്ചെന്നും മെറ്റ വ്യക്തമാക്കി.

അതേസമയം വാള്‍സ്‌ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ മെറ്റ തയ്യാറായിട്ടില്ല. കഴിഞ്ഞ പാദത്തില്‍ തിരിച്ചടി നേരിട്ടതോടെ മെറ്റയ്‌ക്ക് ഏകദേശം 67 ബില്ല്യണ്‍ ഡോളര്‍ നഷ്‌ടം സംഭവിച്ചിരുന്നു. നിലവിലെ മാത്രം അര ട്രില്ല്യണ്‍ ഡോളറിന്‍റെ മൂല്യനഷ്‌ടം കമ്പനി നേരിടുന്നുണ്ട്.

വലിയതോതില്‍ മെറ്റാവേര്‍സില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതുവരെ കമ്പനിക്ക് കര്യമായി ഗുണങ്ങളൊന്നും ചെയ്‌തിട്ടില്ല. ഇത് ഭാവിയെ കണ്ടുളള നിക്ഷേപങ്ങളാണെന്നും അടുത്ത പത്ത് വര്‍ഷത്തിന് ശേഷം മാത്രമെ അതിന്‍റെ ഫലങ്ങള്‍ വന്നുതുടങ്ങൂ എന്നുമാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ചെലവ് ചുരുക്കുന്നതിനായി മെറ്റ മറ്റ് വഴികളുടെ സഹായവും തേടുന്നത്.

അനാവശ്യ പ്രൊജക്‌ടുകള്‍ അവസാനിപ്പിക്കുക, പുതിയ ജീവനക്കാരെ എടുക്കുന്നത് താത്കാലികമായി നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളും മെറ്റയുടെ പരിഗണനയിലുണ്ട്. തങ്ങളുടെ ന്യൂസ് ബിസിനസ് പ്രൊജക്‌ടുകള്‍ അവസാനിപ്പിക്കാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് കൂട്ടപ്പിരിച്ചുവിടലിനും കമ്പനി ഒരുങ്ങുന്നതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.

ABOUT THE AUTHOR

...view details