വാഷിങ്‌ടൺ: ഫേസ്‌ബുക്കിന്‍റെ ബിറ്റ്‌മോജി ശൈലിയിലുള്ള അവതാറുകൾ ഇനി വാട്‌സ്‌ആപ്പിലും ലഭ്യം. ആൻഡ്രോയ്‌ഡിലെ ഏറ്റവും പുതിയ 2.22.23.9 ബീറ്റയിലാണ് ഇഷ്‌ടാനുസൃതമാക്കാവുന്ന അവതാറുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുക. എന്നാൽ നിലവിൽ ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഇതിനുള്ള ആക്‌സസ് ലഭ്യമായിട്ടുള്ളത്.
ഫീച്ചറിലേക്ക് ആക്‌സസ് ഉള്ളവർക്ക് അവരുടെ ക്രമീകരണ മെനുവിൽ ഒരു പുതിയ 'അവതാർ' വിഭാഗം കാണും. അത് അവരുടെ ഡിജിറ്റൽ പതിപ്പ് ഇഷ്‌ടാനുസൃതമാക്കാൻ ഉപയോഗിക്കാം. ബിറ്റ്‌മോജി ശൈലിയിലുള്ള അവതാറുകൾ ഇതിന് മുൻപ് ഇൻസ്‌റ്റഗ്രാമിലും മെസഞ്ചറിലും പ്രവർത്തിച്ചിരുന്നു.