സാന്‍ ഫ്രാന്‍സിസ്കോ: ഇലോൺ മസ്‌ക് ചുമതലയേല്‍ക്കുന്നതോടെ ഭാവി അനിശ്ചിതത്തിലാകുമെന്ന ആശങ്കയില്‍ ട്വിറ്ററിലെ ജീവനക്കാര്‍. സംഭവത്തില്‍ സിഇഒ പരാഗ് അഗർവാളിനോട് ജീവനക്കാര്‍ വിശദീകരണം തേടി. മസ്‌ക് ആവശ്യപ്പെട്ട ജീവനക്കാരുടെ കൂട്ട രാജി കമ്പനി എങ്ങനെയാണ് നേരിടുകയെന്നും ജീവനക്കാര്‍ ചോദിച്ചു. വെള്ളിയാഴ്‌ച നടന്ന ടൗൺ ഹാൾ മീറ്റിംഗിലാണ് ട്വിറ്റര്‍ ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിച്ചത്.
ETV Bharat / science-and-technology
ഇലോൺ മസ്‌ക് ചുമതലയേല്‍ക്കുന്നതോടെ ജോലി പോകുമെന്ന ആശങ്കയില്‍ ട്വിറ്റര്‍ ജീവനക്കാര്‍
കരാറില്‍ മസ്‌ക് ജീവനക്കാരുടെ രാജി ആവശ്യപ്പെട്ടിരുവെന്നാണ് റിപ്പോട്ട്
44 ബില്യൺ ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയ മസ്‌ക്, മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത് വരെ ജോലി വെട്ടിക്കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുക്കില്ല. ഇപ്പോൾ പിരിച്ചുവിടൽ ഉണ്ടാകില്ല എന്ന് അഗർവാൾ നേരത്തെ ജീവനക്കാരോട് പറഞ്ഞിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ പോളിസി ഡിപ്പാർട്ട്‌മെന്‍റിലെ ജീവനക്കാരുടെ എണ്ണം കുറച്ചേക്കും.
ടെസ്‌ല സിഇഒ മസ്‌ക്, അഗർവാളിൽ നിന്ന് ട്വിറ്ററിന്‍റെ ചുമതലയേൽക്കാൻ പുതിയ സിഇഒയെ കണ്ടെത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു. ട്വിറ്ററില്‍ നിന്ന് കഴിഞ്ഞവര്‍ഷം രാജിവെച്ച ട്വിറ്റർ സഹസ്ഥാപകന്‍ ജാക്ക് ഡോർസി അടുത്ത സിഇഒ ആയേക്കുമെന്ന് സൂചനയുണ്ട്.
TAGGED:
Employees grill Twitter CEO