കേരളം

kerala

ETV Bharat / science-and-technology

കൊവാക്‌സിന്‍ ബൂസ്‌റ്റര്‍ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി പഠനം ; 'ഒമിക്രോണ്‍ ഉൾപ്പടെയുള്ളവയ്‌ക്ക് ഫലപ്രദം' - കൊവാക്‌സിന്‍ ബൂസ്‌റ്റര്‍ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായി പഠനം

ഐ.സി.എം.ആര്‍, ഭാരത് ബയോടെക്‌ എന്നിവയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Covaxin booster improves antibody  Covaxin booster enhances antibody response against Covid variants  കൊവാക്‌സിന്‍ ബൂസ്‌റ്റര്‍ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായി പഠനം  'ഒമിക്രോണ്‍ ഉൾപ്പെടെയുള്ളവയ്‌ക്ക് കൊവാക്‌സിന്‍ ബൂസ്‌റ്റര്‍ ഫലപ്രദം
കൊവാക്‌സിന്‍ ബൂസ്‌റ്റര്‍ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായി പഠനം; 'ഒമിക്രോണ്‍ ഉൾപ്പെടെയുള്ളവയ്‌ക്ക് ഫലപ്രദം'

By

Published : Apr 9, 2022, 11:02 PM IST

ന്യൂഡൽഹി :ഒമിക്രോണ്‍ ഉൾപ്പടെയുള്ള കൊവിഡ് വകഭേദങ്ങൾക്കെതിരായി, കൊവാക്‌സിന്‍ ബൂസ്‌റ്റര്‍ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായി പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍), ഭാരത് ബയോടെക്‌ എന്നിവയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

'വകഭേദ ആവിര്‍ഭാവം ആശങ്കയുണ്ടാക്കുന്നു' :ആദ്യ രണ്ട് ഡോസ് വാക്‌സിനേഷനുശേഷം ആറ് മാസം കഴിഞ്ഞ് നൽകിയ കൊവാക്‌സിന്‍റെ ബൂസ്റ്റർ ഡോസ്, സാര്‍സ് കൊവ് - 2 വകഭേദങ്ങൾക്കെതിരെ ഉയർന്ന പ്രതിരോധം നല്‍കുന്നു. ഒമിക്രോണ്‍ ഉൾപ്പടെയുള്ളവയില്‍ നിന്നും ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണവും നല്‍കാന്‍ ബൂസ്‌റ്ററിന് കഴിയുന്നു.

വൈറസിന്‍റെ കൊമ്പുകളിലെ പ്രോട്ടീന്‍, വാക്‌സിനുകള്‍ക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കൊവാക്‌സിന്‍റെ ബൂസ്‌റ്റര്‍ ഡോസ് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നതായും അതുവഴി പ്രതിരോധശേഷി ഉയര്‍ത്തുന്നതായും സ്ഥിരീകരിച്ചു.

പഠനം, ജേണൽ ഓഫ് ട്രാവൽ മെഡിസിനില്‍ :പഠനത്തിന്‍റെ ഭാഗമായി, രണ്ട് ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ച 51 പേരുടെ പ്രതിരോധശക്തി പ്രതികരണങ്ങളാണ് നിരീക്ഷിച്ചത്. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിനും മൂന്നാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുശേഷവും കണക്കാക്കി വിലയിരുത്തി. ഐ.സി.എം.ആറും കൊവാക്‌സിന്‍ നിർമാതാക്കളായ ഭാരത് ബയോടെക്കും ചേർന്ന് ജനുവരിയിൽ നടത്തിയ പഠനം മാർച്ച് 24-ന് ജേണൽ ഓഫ് ട്രാവൽ മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്.

''ഡെൽറ്റ, ബീറ്റ, ഒമിക്രോൺ വകഭേദങ്ങള്‍ സ്ഥിരീകരിച്ചവര്‍ക്ക് ബൂസ്റ്റർ ഡോസുകൾ നൽകിയതോടെ ആന്‍റിബോഡി പ്രതികരണങ്ങള്‍ കൂടുതലായിരുന്നെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു''. ദേശീയ വൈറോളജി കേന്ദ്രത്തിലെ മുതിർന്ന ശാസ്‌ത്രജ്ഞനായ ഡോ. ഗജാനൻ സക്‌സ്‌പാല്‍ പറഞ്ഞു.

ബൂസ്റ്റർ വ്യാപിപ്പിക്കേണ്ടതിന്‍റെ ആവശ്യകത :കൊവാക്‌സിന്‍റെ ബൂസ്റ്റർ ഡോസ് പ്രതിരോധശക്തിയെ ശക്തമായി ഉത്തേജിപ്പിക്കുകയും സാര്‍സ് കൊവ്-2 വിന്‍റെ ഒന്നിലധികം വകഭേദങ്ങളെ കാര്യക്ഷമമായി നിർവീര്യമാക്കുകയും ചെയ്യുകയുണ്ടായി. കൊവാക്‌സിന്‍റെ മൂന്നാം ഡോസിന് ശേഷം, ഹോമോലോഗസ് ബി.1(19.11 മടങ്ങ്), മറ്റ് വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ (16.51 മടങ്ങ്), ബീറ്റ (14.70 മടങ്ങ്), ഒമിക്രോണ്‍ (18.53 മടങ്ങ്) എന്നിവയ്‌ക്കെതിരായി ഇത്തരത്തില്‍ ഫലം കാണിക്കുന്നു.

വീണ്ടും ഉയരുന്ന മഹാമാരി കണക്കിലെടുത്ത് ബൂസ്റ്റർ ഡോസുകൾ വ്യാപിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഉയര്‍ത്തുന്നത്. സ്വകാര്യ വാക്‌സിനേഷൻ സെന്‍ററുകളിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിനുകളുടെ മുൻകരുതൽ ഡോസ് ഏപ്രിൽ 10 മുതൽ ലഭ്യമാക്കുമെന്ന് സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. രണ്ടാമത്തെ ഡോസ് നൽകി ഒന്‍പത് മാസം പൂർത്തിയാക്കിയ 18 വയസിന് മുകളിലുള്ളവർക്ക്, മുൻകരുതൽ ഡോസിന് അർഹതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details