ബെംഗളൂരു: ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയുടെ ചന്ദ്രയാന്‍ 3 (Chandrayaan 3) എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഓഗസ്റ്റ് 23ന് വൈകിട്ട് 5.45ന് ചന്ദ്രയാന്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂള്‍ ആന്തരിക പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചന്ദ്രനിലെ നിര്‍ദിഷ്‌ട ലാന്‍ഡിങ് സൈറ്റില്‍ സൂര്യോദയത്തിനായി കാത്തിരിക്കുകയാണ് എന്നും ഐഎസ്‌ആര്‍ഒ (Indian space research organization) അറിയിച്ചു.
ഏറെ പ്രതീക്ഷ വച്ചിരുന്ന ചന്ദ്രയാന്‍ 2 (Chandrayaan 2) പരാജയപ്പെട്ടതിന് ശേഷമുള്ള ഇന്ത്യയുടെ ശ്രമമാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2ന് സമാനമായ ലാന്‍ഡറും റോവറും ചന്ദ്രയാന്‍ 3 ല്‍ ഉണ്ടെങ്കിലും ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayaan 3 Soft landing) നടത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചന്ദ്രയാന്‍ 3 പദ്ധതിയ്‌ക്ക് 250 കോടി രൂപയാണ് ചെലവായത് (ലോഞ്ച് വെഹിക്കിള്‍ ചെലവ് ഒഴികെ).
പരാജയത്തില്‍ കലാശിച്ച ചന്ദ്രയാന്‍ 2 (Chandrayaan 2) : ചന്ദ്രയാന്‍ 2ന്‍റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2ന്‍റെ പോരായ്‌മകള്‍ പരിഹരിച്ചാണ് പുതിയ ദൗത്യം തയ്യാറാക്കിയിരിക്കുന്നത്. ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് സോഫ്‌റ്റ് ലാന്‍ഡിങ്ങിന്‍റെ അസാനഘട്ടത്തിലാണ് ചന്ദ്രയാന്‍ 2 പരാജയപ്പെടുന്നത്. സോഫ്‌റ്റ്‌വെയര്‍ തകരാറിലായതും അതുമൂലം വേഗത നിയന്ത്രിക്കുന്നതില്‍ വീഴ്‌ച വരികയും ചെയ്‌തതോടെ ക്രഷ് ലാന്‍ഡിങ്ങിന് സാഹചര്യം ഒരുങ്ങുകയായിരുന്നു.
Also Read:Chandrayaan 3| ചന്ദ്രനെ കണ്‍നിറയെ കണ്ട് 'ചന്ദ്രയാന്‍ 3'; ആദ്യ ദൃശ്യം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ