ബെംഗളൂരു: ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററുമായി നടത്തിയ ആശയവിനിമയം വിജയകരമെന്ന് ഐഎസ്‌ആര്‍ഒ (ISRO) തിങ്കളാഴ്‌ച (ഓഗസ്റ്റ് 21) അറിയിച്ചു. ഓഗസ്റ്റ് 23 ന് നടക്കുന്ന സുപ്രധാന ഘട്ടത്തിന് മുന്നോടിയായിട്ടുള്ള ദൗത്യം വിജയകരമായെന്നും ഐഎസ്‌ആര്‍ഒ (ISRO) ട്വീറ്റ് (Tweet) ചെയ്‌തു.
ചന്ദ്രയാന്‍ 3 മിഷന്‍ (Chandrayaan-3 Mission):''വെല്‍ക്കം, ബഡ്ഡി'!, സിഎച്ച് 2 ഓര്‍ബിറ്റര്‍ ഫോര്‍മലി വെല്‍ക്കമ്‌ഡ് സിഎച്ച് 3എല്‍എം. ടൂ വേ കമ്മ്യൂണിക്കേഷന്‍സ് ബിറ്റ്‌വീന്‍ ദ ടൂ ഈസ് എസ്‌റ്റാബ്ലിഷ്‌ഡ്. MOX ഹാസ് നൗ മോര്‍ റൂട്ട്‌സ് ടു റീച്ച് ദ LM'' എന്നാണ് ഐഎസ്‌ആര്‍ഒ ട്വീറ്റ് ചെയ്‌തത്.
ബെംഗളൂരുവിന് അടുത്തുള്ള ബയാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് (IDSN) ബഹിരാകാശ പേടകത്തെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ESA, JPL ഡീപ് സ്പേസ് ആന്‍റിന എന്നിവയുടെ പിന്തുണയോടെയാണ് ചന്ദ്രയാന്‍റെ ദൗത്യങ്ങള്‍ സംഘം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ നിലവില്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണുള്ളത്.
ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ ലക്ഷ്യമിട്ടാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമാണെന്നും ബെംഗളൂരൂവിലെ ഈസ്‌ട്രാക്കിന്‍റെ ഗ്രൗണ്ടാണ് പേടകം നിയന്ത്രിക്കുന്നതെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.