ബെംഗളൂരു: ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പേ ചന്ദ്രോപരിതലത്തില്‍ 'എജക്റ്റ ഹാലോ' സൃഷ്‌ടിച്ചുവെന്നറിയിച്ച് ഐഎസ്‌ആര്‍ഒ. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ലാന്‍ഡിങ് പ്രദേശത്തുള്ള പൊടിപടലങ്ങള്‍ അകന്നുമാറിയെന്ന് ഐഎസ്‌ആര്‍ഒ എക്‌സിലൂടെയാണ് അറിയിച്ചത്.
'പൊടി'പാറിച്ച് റോവര്‍: ഇത്തരത്തില്‍ ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള 108.4 മീറ്റര്‍ സ്‌ക്വയര്‍ വിസ്‌തൃതിയിലുള്ള ഏകദേശം 2.06 ടൺ ചാന്ദ്ര എപ്പിറെഗോലിത്ത് അകന്നുമാറിയെന്നാണ് ഐഎസ്‌ആര്‍ഒയുടെ വിശദീകരണം. സൂര്യപ്രകാശം ഏറെ കുറവുള്ള സാഹചര്യത്തിലും വ്യക്തമായ ചിത്രങ്ങളെടുക്കാനാവുന്ന ഒഎച്ച്‌ആര്‍സി ഇമേജറി ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 3, വിക്രം ലാന്‍ഡറിന് പറന്നിറങ്ങുമ്പോഴുള്ള പൊടിപടലങ്ങള്‍ അകന്നുമാറുന്നത് പകര്‍ത്തിയതെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം ചന്ദ്രനിലെ 14 ദിവസം നീണ്ടുനിന്ന പകലിന് ശേഷമുള്ള ഇരുട്ടില്‍ സ്ലീപ് മോഡിലേക്ക് പോയ റോവറനിനെയും ലാന്‍ഡറിനെയും വീണ്ടും ഉണര്‍ത്താനുള്ള ശാസ്‌ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഉയര്‍ന്ന റേഡിയേഷനും തണുപ്പും കൂടാതെ ബാറ്ററി റീചാര്‍ജിങിന് പ്രയാസം സൃഷ്‌ടിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷ പൂര്‍ണമായും കൈവിട്ടിട്ടില്ലെന്നും ഇവയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ചരിത്രം തൊട്ടതിങ്ങനെ: ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 23 നാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പറന്നിറങ്ങിയത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ തൊടുന്ന ആദ്യത്തെ രാജ്യവും യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യവുമായി ഇന്ത്യ ചരിത്രത്തിന്‍റെ ഏടുകളില്‍ ഇടം പിടിച്ചിരുന്നു. ഐഎസ്ആർഒ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ്, റോവർ ചന്ദ്രനിൽ കറങ്ങുന്നതിന്‍റെ പ്രദർശനം, ചന്ദ്രോപരിതലത്തിൽ തൽസ്ഥാനത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നിവയായിരുന്നു ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍.
Also read: ISRO Former Chief A S Kiran Kumar ON Chandrayaan-3: 'ലാൻഡറും റോവറും 'ഉണരുമെന്ന്' പ്രതീക്ഷയില്ല' : ആശങ്ക പങ്കുവച്ച് ഐഎസ്‌ആര്‍ഒ മുന്‍ മേധാവി