ബീജിങ്: ബഹിരാകാശ നിലയത്തിന്‍റെ പണി പൂര്‍ത്തിയാക്കാനായി ആറ് മാസത്തെ ദൗത്യ സംഘത്തെ അയച്ച് ചൈന. ബഹിരാകാശയാത്രികരായ ചെൻ ഡോങ്, ലിയു യാങ്, കായ് സൂഷെ എന്നിവരടങ്ങുന്ന സംഘത്തെയാണയച്ചത്. ഷെന്‍ഷൂ-14 എന്ന ബഹിരാകാശ വാഹനത്തിലാണ് മൂന്നംഗ സംഘത്തിന്‍റെ യാത്ര.
ലോങ്‌മാര്‍ച്ച്- 2എഫ് എന്ന റോക്കറ്റാണ് ഷെന്‍ഷൂ-14 വാഹനത്തെ ബഹിരാകാശത്ത് എത്തിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ജിയുഖ്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ പേടകം അതിന്റെ നിയുക്ത ഭ്രമണപഥത്തിൽ എത്തിയതായി ഗ്രൗണ്ട് കൺട്രോൾ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിക്ഷേപണം രാജ്യത്ത് തത്സമയം സംപ്രേക്ഷണം ചെയ്‌തു.
ടിയാൻഗോങ് എന്നു പേരfട്ടിരിക്കുന്ന ബഹിരാകാശ നിലയത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. യാത്രാസംഘം ഗ്രൗണ്ട് ടീമുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ടിയാൻഗോങ് നിലയത്തെ ദേശീയ ബഹിരാകാശ ലബോറട്ടറിയായി വികസിപ്പിക്കാനാണ് ചൈനയുടെ നീക്കം.