കേരളം

kerala

ETV Bharat / science-and-technology

എഫ്‌സി 25 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ; ഇന്ത്യയിൽ അവതരിപ്പിച്ച് യമഹ - എഫ്‌സി 25 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ

2000 രൂപ നൽകി ഉപഭോക്താക്കൾക്ക് എഫ്‌സി 25 ന്‍റെ മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ ബുക്ക് ചെയ്യാം. ലിമിറ്റഡ് എഡിഷനായാണ് യമഹ എഫ്‌സി 25ന്‍റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിക്കുന്നത്.

yamaha fz 25  fz 25 monster energy motogp edition  എഫ്‌സി 25  എഫ്‌സി 25 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ  യമഹ
എഫ്‌സി 25 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ; ഇന്ത്യയിൽ അവതരിപ്പിച്ച് യമഹ

By

Published : Jul 20, 2021, 5:51 PM IST

എഫ്‌സി 25ന്‍റെ മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ യമഹയുടെ ഇന്ത്യയിൽ പുറത്തിറക്കി. 1.36 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ഡൽഹിയിലെ എക്സ് ഷോറൂം വില. 2000 രൂപ നൽകി ഉപഭോക്താക്കൾക്ക് എഫ്‌സി 25 ന്‍റെ മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ ബുക്ക് ചെയ്യാം. ലിമിറ്റഡ് എഡിഷനായാണ് യമഹ എഫ്‌സി 25ന്‍റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിക്കുന്നത്.

Also Read: ബ്ലുടൂത്ത് കണക്ടിവിറ്റി, നാവിഗേഷൻ; ഹീറോ ഗ്ലാമർ എക്സ്‌ടെക് അവതരിപ്പിച്ചു

ജൂലൈ മാസം അവസാനത്തോടെ ബൈക്ക് വിതരണത്തിന് തയ്യാറാകും. കറുത്ത നിറത്തിൽ മാത്രമാണ് ഇപ്പോൾ എഫ്‌സി 25 മോട്ടോജിപി എഡിഷൻ യമഹ പുറത്തിറക്കുന്നത്. ബൈക്കിന് പ്രത്യേക മോട്ടോജിപി ബ്രാൻഡിംഗും ഇന്ധന ടാങ്കിലും സൈഡ് പാനലുകളിലും പ്രത്യേക ബ്രാൻഡിങും ഉണ്ടാകും. 249 സിസി എയർ കൂൾഡ്, എസ്‌ഒ‌എച്ച്‌സി, 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വണ്ടിക്ക് യമഹ എഫ്‌സെഡ് 25 എത്തുന്നത്.

പരമാവധി പവർ 8,000 ആർ‌പി‌എമ്മിൽ 20.8 പി‌എസും 6000 ആർ‌പി‌എമ്മിൽ 20.1 എൻ‌എം ടോർക്കും വണ്ടി നൽകും. ചെറിയ രൂപമാറ്റങ്ങൾക്ക് ഒഴിച്ചു നിർത്തിയാൽ എഫ്‌സി 25ക്ക് സമാനം തന്നെയാണ് മറ്റ് ഫീച്ചറുകളൊക്കെ. മൾട്ടി-ഫംഗ്ഷൻ നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്‍റ് മ ക്ലസ്റ്റർ, ക്ലാസ്-ഡി ബൈ ഫംഗ്ഷണൽ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ് എന്നിവയും ബൈക്കിന് ലഭിക്കും.

153 കിലോഗ്രാം ഭാരം വരുന്ന ബൈക്കിന്‍റെ മിനിമം ഗ്രൗണ്ട് ക്ലിയറൻസ് 160 എംഎം ആണ്. 14 ലിറ്ററാണ് ഇന്ധന ടാങ്കിന്‍റെ ശേഷി. സൈഡ്‌സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച് ഉൾപ്പടെ ഡ്യുവൽ-ചാനൽ എബി‌എസിലാണ് വണ്ടി എത്തുന്നത്.

ABOUT THE AUTHOR

...view details