കേരളം

kerala

ETV Bharat / science-and-technology

ടാറ്റയുടെ "പഞ്ച്"; ചെറു എസ്‌യുവി ചിത്രം പുറത്തു വിട്ടു

5 ലക്ഷം രൂപ മുതലായിരിക്കും പഞ്ചിന്‍റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

tata punch  tata punch micro suv  tata micro suv  tata hbx  ടാറ്റ പഞ്ച്  ടാറ്റയുടെ ചെറു എസ്‌യുവി
ടാറ്റയുടെ പഞ്ച് ; ചെറു എസ്‌യുവി ചിത്രം പുറത്തു വിട്ടു

By

Published : Aug 23, 2021, 5:08 PM IST

ന്യൂഡൽഹി: ചെറു എസ്‌യുവി പഞ്ചിന്‍റെ ടീസർ പുറത്തു വിട്ട് ടാറ്റാ മോട്ടോഴ്‌സ്. ആൽഫ ആർക്കിടെക്‌ചർ അടിസ്ഥാനപ്പെടുത്തിയുള്ള 'പഞ്ച്' ഓട്ടോ എക്സ്പോ 2020ൽ ആണ് ടാറ്റ ആദ്യമായി അവതരിപ്പിച്ചത്. അന്ന് എച്ച്ബിഎക്‌സ് എന്നായിരുന്നു ടാറ്റ ഈ ചെറു എസ്‌യുവിക്ക് നൽകിയ പേര്.

Also Read: ടിയാഗോ എൻആർജി 2021 പുറത്തിറങ്ങി, പ്രത്യേകതകള്‍ എന്തൊക്കെ?

ടാറ്റയുടെ തന്നെ ഹാരിയറിന്‍റെ ചെറു പതിപ്പായാണ് ഒറ്റക്കാഴ്‌ചയിൽ പഞ്ചിനെ കണ്ടാൽ തോന്നുക. എന്നാൽ ഹെഡ് ലൈറ്റിന്‍റെ ആകൃതിയിലും മറ്റും ചെറിയ വ്യത്യാസങ്ങൾ പഞ്ചിന് ഉണ്ട്. ഈ ഉത്സവ സീസണിൽ പഞ്ച് വിപണിയിലെത്തുമെന്ന് ടാറ്റ അറിയിച്ചു.

പ്രതീക്ഷിക്കുന്ന പവർട്രെയിൻ വിശദാംശങ്ങൾ

1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ പഞ്ച് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിയാഗോയിലും ടിഗോറിലും ഉള്ളതിന് സമാനമായ 83 എച്ച്പി കരുത്താകും ബേസ് പതിപ്പിന് ഉണ്ടാകുക. അതേസമയം ഉയർന്ന വേരിയന്‍റുകൾ ആൾട്രോസ് ടർബോയിലേതിന് സമാനമായ 1.2 ലിറ്റർ ടർബോ ചാർജ് എഞ്ചിനിലായിരിക്കും എത്തുക.

മാരുതി സുസുക്കി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് കാസ്പർ തുടങ്ങിയവയും നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ എൻട്രി ലെവൽ കോം‌പാക്റ്റ് എസ്‌യുവികളും ആയിരിക്കും പഞ്ചിന്‍റെ മുഖ്യ എതിരാളികൾ. 5 ലക്ഷം രൂപ മുതലായിരിക്കും പഞ്ചിന്‍റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details