പുതിയ മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാഹനത്തിന്‍റെ വിശദാംശങ്ങൾ ടീസറുകളിലൂടെ പങ്ക് വെക്കുകയാണ് മഹീന്ദ്ര. ഏറ്റവും പുതിയ ടീസറിലാണ് പുതിയ സെക്യൂരിറ്റി ഫീച്ചർ കമ്പനി അവതരിപ്പിച്ചത്.
Also Read: എസ്‌ബിഐ ഇന്‍റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും
അമിത വേഗത്തിൽ വണ്ടി ഓടിക്കുകയാണെങ്കിൽ പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ ജാഗ്രതാ നിർദേശം നൽകുന്ന സംവിധാനമാണ് ഇത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ വ്യക്തിഗത ഓവർസ്‌പീഡ് അലർട്ട് നൽകുന്നതിലൂടെ സുരക്ഷയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
80 കി.മീറ്ററിൽ കൂടുതൽ വേഗത്തിൽ പോയാൽ ഹെഡ്‌ലൈറ്റിന്‍റെ പ്രകാശം വർധിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനവും പുതിയ എക്‌സ്‌യുവിയിൽ ഉണ്ട്. എസ്‌യുവി വിഭാഗത്തിലെ ഏറ്റവും വലിയ സണ്‍റൂഫുമായാണ് വാഹനം എത്തുന്നതെന്ന് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത ടീസറിലൂടെ കമ്പനി വ്യക്തമാക്കിയിരുന്നു.