ഹീറോയുടെ ഏറ്റവും പുതിയ മോഡലായ ഗ്ലാമർ എക്സ്‌ടെക് കമ്പനി അവതരിപ്പിച്ചു. സെഗ്മെന്‍റിൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ എത്തുന്ന ആദ്യ ബൈക്കായ ഹീറോ ഗ്ലാമറിൽ നാവിഗേഷൻ സൗകര്യവും ഉണ്ട്. എൽഇഡി ഹെഡ്‌ലൈറ്റ്, ഹീറോയുടെ എക്സ് പൾസിന് സമാനമായ മീറ്റർ കണ്‍സോൾ, ഇന്‍റഗ്രേറ്റഡ് യുഎസ്ബി ചാർജർ എന്നിവയും ഗ്ലാമർ എക്സ്‌ടെക്കിന്‍റെ സവിശേഷതയാണ്.
ETV Bharat / science-and-technology
ബ്ലുടൂത്ത് കണക്ടിവിറ്റി, നാവിഗേഷൻ; ഹീറോ ഗ്ലാമർ എക്സ്‌ടെക് അവതരിപ്പിച്ചു - hero glamour xtec price
ഹീറോയുടെ എക്സ് പൾസിന് സമാനമായ മീറ്റർ കണ്‍സോൾ, ഇന്‍റഗ്രേറ്റഡ് യുഎസ്ബി ചാർജർ എന്നിവയും ഗ്ലാമർ എക്സ്‌ടെക്കിന്‍റെ സവിശേഷതയാണ്.
ബ്ലുടൂത്ത് കണക്ടിവിറ്റി, നാവിഗേഷൻ; ഹീറോ ഗ്ലാമർ എക്സ്‌ടെക് അവതരിപ്പിച്ചു
കോൾ അലർട്ട്, എസ്എംസ് അലർട്ട് എന്നിവയും ബ്ലൂടൂത്ത് കണക്ടിവിറ്റിയുടെ ഭാഗമായി ഗ്ലാമറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 125 സിസി എഞ്ചിനിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല. i3s, ഓട്ടോസെയിൽ ടെക്നോളജിയും പുതിയ ഗ്ലാമറിൽ ഉണ്ടാകും. ഗ്ലാമർ എക്സ്‌ടെക്കിന്‍റെ അടിസ്ഥാന മോഡലിന് 78,900 രൂപയും ഡിസ്ക് ബ്രേക്ക് മോഡലിന് 83,500 രൂപയുമാണ് വില.