ന്യൂഡല്‍ഹി: പള്‍സറിന്‍റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി ബജാജ്. പള്‍സര്‍ എന്‍എസ് പാള്‍സര്‍ ആര്‍എസ് സീരീസുകളാണ് പുറത്തിറക്കിയത്. അടിമുടി മാറ്റം വരുത്തിയ വാഹനം പുതിയ കളറിലും ലുക്കിലുമാണ് പുറത്തെത്തിക്കുന്നത്. പാള്‍സര്‍ ആര്‍എസ് 200 ല്‍ 4 വാല്‍വ് ട്രിപ്പിള്‍ സ്പാര്‍ക്ക് ഡിടിഎസ്-ഐ എഞ്ചിനാണ് അവതരിപ്പിച്ചത്. ഫ്യുവല്‍ ഇഞ്ചക്ഷനും ലിക്വിഡ് കൂളിഗ് സിസ്റ്റവും എഞ്ചിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. 300 എംഎം ഡ്യുവല്‍ ചാനല്‍ ഫ്രണ്ട് ഡിസ്കും വാഹനത്തിലുണ്ട്. എന്‍എസ് 200 ലിക്വിഡ് കൂള്‍, ഫോര്‍ വാല്‍വ്, ട്രിപ്പിള്‍ സ്പാര്‍ക്ക്, ഡിടിഎസ്-ഐ എഞ്ചിന്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിവയാണ് പ്രത്യേകത.
ETV Bharat / science-and-technology
അടിമുടി മാറി പള്‍സര്‍; പുത്തന്‍ എന്‍എസ് ,ആര്‍എസ് മോഡലുകള്‍ വിപണിയില്‍ - ബജാജ് പള്‍സര്‍
ഡ്യുവല്‍ ചാനല്‍ എബിഎസ് ആന്‍റി ലോക്ക് ബ്രേക്ക് സിസ്റ്റത്തോട് കൂടിയ പള്‍സര്‍ ആറ് എസിന് 1,52,179 രൂപയാണ് എക്സ് ഷോറും വില. എന്‍എസ് 200ന് 1,31,219 രൂപയാണ് വിലയെന്നും ബജാജ് ഓട്ടോ ലിമിറ്റഡ് അറിയിച്ചു.
ഡ്യുവല്‍ ചാനല്‍ എബിഎസ് ആന്‍റി ലോക്ക് ബ്രേക്ക് സിസ്റ്റത്തോട് കൂടിയ പള്‍സര്‍ ആറ് എസിന് 1,52,179 രൂപയാണ് എക്സ് ഷോറും വില. എന്‍എസ് 200ന് 1,31,219 രൂപയാണ് വിലയെന്നും ബജാജ് ഓട്ടോ ലിമിറ്റഡ് അറിയിച്ചു. എന്‍എസിന്‍റെ 160 മോഡലിന് 1,08,589 രൂപയാണ് വില. ഒക്ടോബര്‍ 23 മുതല്‍ വാഹനം ഷോറൂമുകളില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ആര്‍എസ് 200 ഉം എന്‍ എസ് 200 അന്തര്‍ദേശിയ തലത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് സ്പോട്ടി ലുക്കുള്ള വാഹന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം നിരത്തില്‍ ഇറക്കുന്നതെന്ന് ബാജാജ് ഓട്ടോ മാര്‍ക്കറ്റിംഗ് തലവന്‍ നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു.