ന്യൂഡൽഹി: 2022 ഫെബ്രുവരിയിൽ നടക്കാനിരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോ മാറ്റിവച്ചു. രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ഉടനെത്തുമെന്നുള്ള റിപ്പോർട്ടുകളാണ് എക്സ്പോ മാറ്റി വയ്ക്കാൻ കാരണം.
ഇത്തരം ഒരു സാഹചര്യത്തിൽ സാമുഹിക അകലം പാലിച്ച് എക്‌സ്പോ നടത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) അറിയിച്ചു.