നൈനിറ്റാള്‍:ലോകത്ത് ആദ്യമായി, ജ്യോതിശാസ്ത്ര നിരീക്ഷണത്തിന് ലിക്യുഡ് മിറര്‍ ടെലിസ്‌കോപ് സ്ഥാപിച്ചു. ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസിന്‍റെ ഉത്തരാഖണ്ഡിലുള്ള ദേവസ്ഥല്‍ വാന നിരീക്ഷണ കേന്ദ്രത്തിലാണ് ടെലിസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഛിന്നഗ്രഹം (asteroids), സൂപ്പര്‍നോവ (നക്ഷത്ര വിസ്‌ഫോടന പ്രതിഭാസം), മനുഷ്യ നിര്‍മിത ഉപഗ്രഹങ്ങളുടെ അവശിഷ്‌ടങ്ങള്‍ എന്നിവ നിരീക്ഷിക്കാനാണ് ലിക്യുഡ് മിറര്‍ ടെലിസ്കോപ്പ് സ്ഥാപിച്ചത്.
വാനനിരീക്ഷണത്തില്‍ ഇന്ത്യയുടെ പുത്തന്‍ കുതിപ്പ്, ലോകത്ത് ആദ്യമായി ദ്രാവക ദര്‍പ്പണ ദൂരദര്‍ശിനി ജ്യോതിശാസ്ത്ര നിരീക്ഷിണത്തിനായി ലോകത്തില്‍ ആദ്യമായാണ് ഒരു ലിക്യുഡ് മിറര്‍ ടെലിസ്‌കോപ്പ് രൂപകല്‍പ്പന ചെയ്യുന്നത്. കൂടാതെ നിലവില്‍ പ്രവര്‍ത്തനനിരതമായ ആദ്യത്തെ ലിക്യുഡ് മിറര്‍ ടെലിസ്‌കോപ്പാണ് ഇത്. ഇതിന് മുമ്പ് നിര്‍മ്മിച്ച ലിക്യുഡ് മിറര്‍ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ചിരുന്നത് കൃത്രിമ ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനോ, സൈനിക ആവശ്യങ്ങള്‍ക്കോ ആയിരുന്നു.
ഇന്ത്യയ്‌ക്ക് പുറമെ കാനഡ, ബെല്‍ജിയം, എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്‍മാര്‍ സഹകരിച്ചാണ് ഈ ടെലിസ്‌കോപ്പ് വികസിപ്പിച്ചെടുത്തത്. ബെല്‍ജിയത്തിലെ അഡ്‌വാന്‍സ്‌ഡ് മെക്കാനിക്കല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ സിസ്റ്റം കോര്‍പ്പറേഷനിലാണ് ഇതിന്‍റെ നിര്‍മാണം. ഇത് വികസിപ്പിച്ചെടുക്കാന്‍ നാല്‍പ്പത് കോടി രൂപയാണ് ചെലവായത്. ഈ ടെലിസ്‌കോപ്പില്‍ പതിഞ്ഞ ആദ്യ പ്രതിബിബം 45 ദശലക്ഷം പ്രകാശ വര്‍ഷം ദൂരമുള്ള എന്‍ജിസി 4274 എന്ന ഗ്യാലക്സിയുടേതാണ്.
വാനനിരീക്ഷണത്തില്‍ ഇന്ത്യയുടെ പുത്തന്‍ കുതിപ്പ്, ലോകത്ത് ആദ്യമായി ദ്രാവക ദര്‍പ്പണ ദൂരദര്‍ശിനി മറ്റ് ടെലിസ്കോപ്പുകളില്‍ നിന്നും ഇതെങ്ങനെയാണ് വ്യാത്യാസപ്പെട്ടിരിക്കുന്നത്:മറ്റ് ടെലിസ്കോപ്പുകളുടെ ദര്‍പ്പണം വളരെയധികം മിനുസപ്പെടുത്തിയ ഗ്ലാസുകളാണെങ്കില്‍, പേര് സൂചിപ്പിക്കുന്നത് പോലെ ലിക്യുഡ് മിറര്‍ ടെലിസ്കോപ്പിന്‍റെ ദര്‍പ്പണം ദ്രാവകമാണ്. പ്രകാശത്തെ പ്രതിപതിപ്പിക്കാന്‍ വളരെയധികം ശേഷിയുള്ള മെര്‍ക്കുറിയാണ് ഇതിലെ ദര്‍പ്പണം.
എഴുനൂറ് കിലോഗ്രാമോളം ഭാരമുള്ള 50 ലിറ്റര്‍ മെര്‍ക്കുറിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മെര്‍ക്കുറിയെ അതിവേഗത്തില്‍ കറക്കുമ്പോള്‍ മെര്‍ക്കുറി വളഞ്ഞ് നാല് മില്ലി മീറ്റര്‍ കനവും നാല് മീറ്റര്‍ വ്യാസവുമുള്ള പാരബോളിന്‍റെ ആകൃതിയിലുള്ള ദര്‍പ്പണമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
ആകാശത്തെ മൊത്തമായി സ്‌കാന്‍ ചെയ്യുന്നു: മറ്റ് ടെലിസ്കോപ്പുകള്‍ ഏത് ആകാശ പ്രതിഭാസത്തെയാണോ നിരീക്ഷിക്കേണ്ടത് അതിലേക്ക് ഫോക്കസ് ചെയ്‌ത് വെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ലിക്യുഡ് മിറര്‍ ടെലിസ്കോപ്പിന്‍റെ ദര്‍പ്പണം ദ്രാവകമായത് കൊണ്ട് ഇത് പ്രത്യേക ദിശയില്‍ കേന്ദ്രീകരിക്കാന്‍ സാധ്യമല്ല. മറിച്ച് ഈ ടെലിസ്കോപ്പിന്‍റെ നേരെ മുകള്‍ ഭാഗത്തെ ആകാശത്തെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് വിവിധങ്ങളായ ആകാശ ഗോളങ്ങളുടെ കാഴ്‌ച ഈ ടെലിസ്കോപ്പ് നല്‍കുന്നു. ആകാശത്തെ സ്‌കാന്‍ ചെയ്യുകയാണ് ഈ ടെലിസ്കോപ്പ് ചെയ്യുന്നത്. ഉല്‍ക്കാപതനം പോലുള്ള നിശ്ചിത സമയത്തേക്ക് മാത്രം നിലനില്‍ക്കുന്ന പ്രതിഭാസങ്ങളെ ഇവ നിരീക്ഷിക്കുന്നു. ദേവസ്ഥല്‍ നിരീക്ഷണ കേന്ദ്രത്തിലെ തന്നെ 3.6 മീറ്റര്‍ ദേവസ്ഥല്‍ ഒപ്റ്റിക്കല്‍ ടെലിസ്കോപ്പുമായി ചേര്‍ന്നായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനം. പ്രവര്‍ത്തനം എഐയുടെ സഹായത്തോടെ: ഈ ടെലിസ്കോപ്പിന്‍റെ പ്രവര്‍ത്തനം പൂര്‍ണ രീതിയിലാകുമ്പോള്‍ ആയിരകണക്കിന് പ്രതിബംബങ്ങളായിരിക്കും ഇത് സൃഷ്‌ടിക്കുക. അതുകൊണ്ട് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയായിരിക്കും ഇത്രയും അധികം പ്രതിബിംബങ്ങളുടെ അപഗ്രഥനം നടത്തുക.
സമുദ്രനിരപ്പില്‍ നിന്നും 2,450 കിലോമീറ്റര്‍ ഉയരത്തിലുള്ള നൈനിറ്റാള്‍ ജില്ലയിലെ ദേവസ്ഥല്‍ വാന നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് ഈ ശക്‌തമായ ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള വാന നിരീക്ഷണത്തില്‍ പല ആകാശ പ്രതിഭാസങ്ങളേയും പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
ലിക്യുഡ് മിറര്‍ ടെലിസ്കോപ്പിന്‍റെ പ്രവര്‍ത്തനം പൂര്‍ണ നിലയില്‍ ആകുക ഈ വര്‍ഷം ഒക്ടോബറിലാണ്. ഈര്‍പ്പം ഈ ടെലിസ്കോപ്പിന്‍റെ പ്രവര്‍ത്തനത്തിന് തടസം സൃഷ്‌ടിക്കും അതുകൊണ്ട് മഴക്കാലമായ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഇവ പ്രവര്‍ത്തിക്കില്ല.