ചെന്നൈ:ഹിന്ദുജ ഗ്രൂപ്പിന്‍റെ അശോക് ലെയ്‌ലാന്‍ഡ് തങ്ങളുടെ 13.5 മീറ്റര്‍ നീളമുള്ള ബസ് ഷാസികള്‍ പുറത്തിറക്കി. ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫിഡന്‍ഷ്യല്‍ ഓഫ് ഇന്ത്യ ഹൈദരാബാദില്‍ നടത്തിയ എക്‌സ്പോയിലാണ് വാഹനം പുറത്തിറക്കിയത്. ഹൈ സ്‌പീഡ്- ഇന്‍റര്‍സിറ്റി യാത്രകള്‍ക്ക് ഉതകുന്ന രീതിയിലാണ് വാഹനത്തിന്‍റെ രൂപകല്‍പ്പന.
12 മീറ്റര്‍ വരുന്ന നിലവിലെ ബസിനേക്കാള്‍ 20 ശതമാനം യാത്രക്കാരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ വാഹനം. 248 എച്ച്.പി എ-4 എഞ്ചിനാണ് വാഹനത്തിലുള്ളത്. കൂടുതല്‍ സൗകര്യം യാത്രക്കാര്‍ക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം നിര്‍മിച്ചതെന്നും കമ്പനിയുടെ കൊമോഴ്ഷ്യല്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.