സാൻഫ്രാൻസിസ്കോ: ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ പുതിയ ആപ്പിള്‍ ടിവി കമ്പനി പുറത്തിറക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷം അവസാനത്തോടെ പുതിയ ആപ്പിൾ ടിവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മൂന്ന് ആപ്പിൾ ടിവി മോഡലുകളാണ് കമ്പനി വിൽക്കുന്നത്.
ഈ വർഷം രണ്ടാം പകുതിയോടെ നിര്‍മാണ ചിലവ് കുറച്ചുകൊണ്ട് കമ്പനി പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് പ്രശസ്‌ത അനലിസ്റ്റ് മിംഗ് ചി കുവോയുടെ പ്രവചനം. 32GB, 64GB കപ്പാസിറ്റികളിൽ വരുന്ന രണ്ട് 4K വേരിയന്‍റിലുള്ള ആപ്പിള്‍ ടിവികള്‍ യഥാക്രമം 179 യുഎസ് ഡോളറിലും 199 യുഎസ് ഡോളറിലുമാണ് കമ്പനി വില്‍ക്കുന്നത്. വിപണിയില്‍ 149 യുഎസ് ഡോളർ വിലമതിക്കുന്ന 32 ജിബി സ്റ്റോറേജുള്ള ആപ്പിള്‍ ടിവി എച്ച്ഡിയാണ് വിപണിയിലുള്ള കമ്പനിയുടെ മൂന്നാമത്തെ മോഡല്‍.