ന്യൂഡല്‍ഹി: എം2 ചിപ്പ് ഉപയോഗിച്ചുള്ള മാക്‌ബുക് എയര്‍ പുറത്തിറക്കി ആപ്പിള്‍. വേള്‍ഡ് വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാക്ബുക് എയറിന്‍റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത്. എം2 ചിപ്പിന്‍റെ ശക്‌തിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മാക്‌ബുക് ലാപ്പ്ടോപ്പ് എം1 ചിപ്പ് ഉപയോഗിച്ചുള്ള മാക്‌ബുക്കിനേക്കാളും വളരെ വേഗതയേറിയതാണെന്ന് ആപ്പിള്‍ വ്യക്തമാക്കി.
മാക്ബുക് എയറിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 16ആണ്. 8-കോര്‍ സിപിയു, 10-കോര്‍ ജിപിയു, 8ജിബി റാം 512ജിബി എസ്എസ്‌ഡി സ്റ്റോറേജ് എവന്നിവയാണ് ഇതിന്‍റെ മറ്റ് പ്രധാന സവിശേഷതകള്‍.
ഇതിന്‍റെ ഡിസ്‌പ്ലേ 13.6 ഇഞ്ച് ലിക്യുഡ് റെറ്റിനെയാണ്. സില്‍വര്‍, സ്റ്റാര്‍ലൈറ്റ് ഗോള്‍ഡ്, നീല, തവിട്ട് എന്നീ നിറങ്ങളില്‍ ഈ ലാപ്ടോപ് ലഭ്യമാണ്.
1080പി ഫേസ്ടൈം എച്‌ഡി കേമറയാണ് ഇതിനുള്ളത്. ഡോള്‍ബി അറ്റ്‌മോസിന്‍റെ നാല് സ്‌പീക്കറുകളുള്ള സൗണ്ട് സിസ്റ്റമാണ് ഇതിനുള്ളത്. ഈ ലാപ്പ്ടോപ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശബ്‌ദമുണ്ടാകില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി. മാക്ബുക് എയറിന്‍റെ പ്രഥമിക മോഡലിന്‍റെ വില ആരംഭിക്കുന്നത് 1,19,900 രൂപ മുതലാണ്.
ALSO READ:ആപ്പിള്‍ ടിവിയുടെ വില കുറഞ്ഞ പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍