കേരളം

kerala

ETV Bharat / science-and-technology

തിയേറ്റര്‍ ഇനി കണ്‍മുന്നില്‍; അടിമുടി പുത്തന്‍ സാങ്കേതിക വിദ്യകളോടെ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റുമായി ആപ്പിള്‍ - Variety

ആപ്പിള്‍ വിഷന്‍ പ്രൊ എന്ന് പേരിട്ടിട്ടുള്ള ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റിന് 3,499 ഡോളറാണ് വില വരിക

Apple Augmented Reality headset  Apple  Apple Augmented Reality headset features  Augmented Reality  Apple Inc  തിയേറ്റര്‍ ഇനി കണ്‍മുന്നില്‍  അടിമുടി പുത്തന്‍ സാങ്കേതിക വിദ്യ  ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റുമായി ആപ്പിള്‍  ആപ്പിള്‍  Apple TV  Variety  ആപ്പിള്‍ വിഷന്‍ പ്രൊ
അടിമുടി പുത്തന്‍ സാങ്കേതിക വിദ്യകളോടെ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റുമായി ആപ്പിള്‍

By

Published : Jun 10, 2023, 10:47 PM IST

കാലിഫോര്‍ണിയ:ആദ്യ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റുമായി ടെക്ക് ഭീമന്മാരായ ആപ്പിള്‍ (Apple). ആപ്പിള്‍ വിഷന്‍ പ്രൊ (Apple Vision Pro) എന്ന് പേരിട്ടിട്ടുള്ള ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് കമ്പനിയുടെ 2023 ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് പുറത്തിറക്കിയത്. യുഎസ്‌ ആസ്ഥാനമായുള്ള മീഡിയ ഔട്ട്‌ലെറ്റായ വെറൈറ്റി (Variety) വ്യക്തമാക്കുന്നതനുസരിച്ച് ഹെഡ്‌സെറ്റിന് 3,499 ഡോളര്‍ (ഏകദേശം 2,88,477 ഇന്ത്യന്‍ രൂപ) മുതലാണ് വില വരിക. 2024 തുടക്കത്തില്‍ യു.എസ് വിപണിയിലെത്തുന്ന ഇവ വൈകാതെ മറ്റ് രാജ്യങ്ങളിലുമെത്തും.

ഇത് 'പുത്തന്‍ വിപ്ലവം':ഓഗ്‌മെന്‍റഡ് റിയാലിറ്റി (Augmented Reality) അഗാധമായ സാങ്കേതികവിദ്യയാണെന്ന് താന്‍ വിശ്വസിക്കുന്നതായി ആപ്പിള്‍ ഇന്‍കോര്‍പ് (Apple Inc.) സിഇഒ ടിം കുക്ക് ഹെഡ്‌സെറ്റിന്‍റെ പ്രകാശനവേളയില്‍ അറിയിച്ചു. ആപ്പിളിന്‍റെ വിഷൻ പ്രോ അവതരിപ്പിക്കുന്നത് ആളുകളെ പുതിയ രൂപത്തിലുള്ള "സ്‌പെഷ്യൽ കമ്പ്യൂട്ടിംഗിലേക്ക്" പരിചയപ്പെടുത്തുമെന്നും ടിം കുക്ക് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലേക്ക് ഐഫോൺ അവതരിപ്പിച്ച രീതിയെ താരതമ്യം ചെയ്‌തായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. വിപ്ലവകരമായ ഒരു പുതിയ ഇൻപുട്ട് സിസ്‌റ്റവും ആയിരക്കണക്കിന് തകർപ്പൻ കണ്ടുപിടിത്തങ്ങളും ഉപയോഗിച്ച് പതിറ്റാണ്ടുകളായുള്ള ആപ്പിളിന്‍റെ പുതുമയില്‍ നിർമിച്ച വിഷൻ പ്രോ, മുമ്പ് സൃഷ്‌ടിച്ചവയില്‍ നിന്ന് വ്യത്യസ്‌തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് തങ്ങളുടെ ഉപയോക്താക്കൾക്ക് അവിശ്വസനീയമായ അനുഭവവും തങ്ങളുടെ ഡെവലപ്പർമാർക്ക് ആവേശകരമായ പുതിയ അവസരങ്ങളും തുറന്നുനല്‍കുമെന്നും ടിം കുക്ക് കൂട്ടിച്ചേര്‍ത്തു.

'വിഷന്‍ പ്രൊ'യില്‍ എന്തെല്ലാം:ആപ്പിളിന്‍റേതായി പുറത്തെത്തുന്ന വിഷൻ പ്രോയുടെ നിയന്ത്രണം പൂര്‍ണമായും കണ്ണുകളുടെയും കൈകളുടെയും ചലനങ്ങളെ അനുസരിച്ചായിരിക്കും. ഇവ കൂടാതെ വോയ്‌സ് ഇൻപുട്ട് സാധ്യമാകുന്ന ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റില്‍ മറ്റ് ബാഹ്യ കൺട്രോളറുകളൊന്നുമുണ്ടാവില്ല. പൂർണമായും ഇമ്മേഴ്‌സീവ് വിആർ മോഡിൽ നിന്ന് വ്യത്യസ്‌തമായി ഓഗ്‌മെന്‍റഡ് റിയാലിറ്റി മോഡിലാണെങ്കിൽ ധരിക്കുന്നവരുടെ കണ്ണുകള്‍ കാണാവുന്ന 'ഐസൈറ്റ്' എന്ന് ആപ്പിൾ പേരിട്ടുവിളിക്കുന്ന സവിശേഷതയും വിഷൻ പ്രോ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. മാത്രമല്ല സ്പേഷ്യൽ വീഡിയോകളും ഫോട്ടോകളും എടുക്കുന്നതിനുള്ള ആപ്പിളിന്‍റെ ആദ്യത്തെ ത്രീഡി (3D) ക്യാമറയും ഹെഡ്‌സെറ്റിൽ ഉൾപ്പെടുന്നു.

എത്തുന്നത് 'വ്യക്തിഗത തിയേറ്റര്‍': കൂടാതെ ആപ്പിള്‍ ടിവി പ്ലസ്‌ (Apple TV+), ആപ്പിള്‍ ആർക്കേഡ് ഗെയിമുകൾ (Apple Arcade games), മറ്റ് ആപ്പിൾ സേവനങ്ങൾ എന്നിവയും ഇതില്‍ ലഭ്യമാകുന്നതോടെ ഒരു വ്യക്തിഗത സിനിമ തിയേറ്ററായി പ്രവർത്തിക്കാനും 'ആപ്പിള്‍ വിഷന്‍ പ്രൊ'യ്‌ക്ക് കഴിയും. ഓരോ ഉപയോക്താക്കള്‍ക്കും 4K ടിവിയെക്കാള്‍ കൂടുതല്‍ പിക്‌സലുകളോടെ ആപ്പിള്‍ വിഷന്‍ പ്രൊ അള്‍ട്രാ ഹൈ റെസല്യൂഷനും (Ultra-High Resolution) പ്രധാനം ചെയ്യും. പുതുതായി രൂപകല്പന ചെയ്ത സ്പേഷ്യൽ-ഓഡിയോ സിസ്‌റ്റവും ആപ്പിള്‍ വിഷന്‍ പ്രൊയുടെ സവിശേഷതയാണ്.

അതേസമയം ആപ്പിള്‍ തങ്ങളുടെ വിര്‍ച്വല്‍ റിയാലിറ്റിയിലുള്ള പുതിയ കാല്‍വയ്‌പ്പ് പ്രഖ്യാപിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റയും തങ്ങളുടെ പുതുതലമുറ വിര്‍ച്വല്‍ റിയാലിറ്റി (VR) ഹെഡ്‌സെറ്റ് എത്തുന്നതായുള്ള വിളംബരം നടത്തുന്നത്. മെറ്റ ക്വസ്‌റ്റ് 3 (Meta Quest 3) എന്ന് പേരിട്ടിട്ടുള്ള ഇവയ്‌ക്ക് 500 ഡോളറാണ് (ഏകദേശം 41,223 രൂപ) വില നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല 2023 അവസാനത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ABOUT THE AUTHOR

...view details