വാഷിങ്‌ടണ്‍ : ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് ഫോണുകളിലെ തകരാര്‍ പരിഹരിക്കുമെന്ന് ആപ്പിള്‍. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ അനിയന്ത്രിതമായി വിറയ്ക്കുകയും ശബ്‌ദമുണ്ടാവുകയും ചെയ്യുന്നതാണ് പ്രശ്‌നം. ഇതിനെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയതോടെയാണ് കമ്പനി നടപടി.
ETV Bharat / science-and-technology
ഐഫോണ്‍ 14ന്‍റെ ക്യാമറയിലെ വിറയലും ശബ്‌ദവും ; പ്രശ്‌നം പരിഹരിക്കാന്‍ ആപ്പിള്‍ - വാഷിങ്‌ടണ്‍ ഇന്നത്തെ വാര്‍ത്ത
തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന സമയത്താണ് ഐഫോണ്‍ പുതിയ മോഡലുകളിലെ ക്യാമറകളില്‍ വിറയലും ശബ്‌ദവുമുണ്ടാകുന്നത്. ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചതോടെയാണ് ആപ്പിള്‍ കമ്പനിയുടെ പ്രതികരണം
ഇന്‍സ്റ്റഗ്രാം, സ്‌നാപ്‌ചാറ്റ്, ടിക് ടോക് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളിലെ ക്യാമറ ഉപയോഗിക്കുമ്പോഴാണ് വിറയലും ശബ്‌ദവും. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് തയ്യാറാക്കാനാണ് ആപ്പിളിന്‍റെ ശ്രമം. അതേസമയം, ആപ്പിളിന്‍റെ തന്നെ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നമില്ല.
അടുത്ത ആഴ്‌ചയോടെ കമ്പനി പുതിയ അപ്‌ഡേഷന്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 48 എംപി ക്യാമറ ഉള്‍പ്പടെ നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ പുറത്തിറക്കിയത്. ആഗോളതലത്തില്‍ വന്‍ തോതില്‍ വില്‍പന നടക്കുന്നതിനിടെയാണ് പ്രശ്‌നം ഉയര്‍ന്നുകേട്ടത്.