ബെംഗളൂരു:ഉപയോക്താക്കള്‍ക്ക് മികവാര്‍ന്ന അനുഭവം സമ്മാനിക്കാന്‍ മൂന്നാം തലമുറ ഫയര്‍ ടിവി ക്യൂബ് പുറത്തിറക്കി ആമസോണ്‍. 13,999 രൂപയാണ് പുതിയ ഫയര്‍ ക്യൂബിന്‍റെ ഇന്ത്യയിലെ വില. ആമസോണിന്‍റെ വാര്‍ഷിക ഹാര്‍ഡ്‌വെയര്‍ ഇവന്‍റില്‍ വച്ചാണ് പുതിയ ഫയര്‍ ക്യൂബ് അവതരിപ്പിച്ചത്.
ആകര്‍ഷകമായ ഫീച്ചറുകളാണ് മൂന്നാം തലമുറ ഫയര്‍ ടിവി ക്യൂബിനുള്ളത്. മറ്റ് മോഡലുകളേക്കാളും ഡിവൈസിന് 20 ശതമാനത്തിലധികം കരുത്ത് നല്‍കുന്ന 2.0 ജിഗാ ഹെര്‍ട്‌സ് ഒക്‌ടാകോര്‍ പ്രൊസസർ ഇതിലുണ്ട്. സിനിമാറ്റിക്ക് 4കെ അള്‍ട്രാ എച്ച്ഡി, ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍, ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ, അനുയോജ്യമായ വൈഫൈ 6 എന്നിവയാണ് മറ്റ് ആകര്‍ഷകമായ ഫീച്ചറുകള്‍.
''പുതുതായി അവതരിപ്പിച്ച ഫയര്‍ ടിവി ക്യൂബ് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ മികവുറ്റ അനുഭവങ്ങള്‍ ലഭിക്കുന്നു. വേഗതയേറിയതും സിനിമാറ്റിക്ക് 4കെ വീഡിയോയില്‍ പ്രവർത്തിക്കുന്നതുമായ ഫയര്‍ ടിവി ക്യൂബിലൂടെ അലക്‌സയ്ക്ക് വീട്ടിലെ എല്ലാ വിനോദ ഉപകരണങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും,'' ആമസോണ്‍ ഡിവൈസ് ഇന്ത്യയുടെ മാനേജരും ഡയറക്‌ടറുമായ പരാഗ് ഗുപ്‌ത പറഞ്ഞു. എച്ച്ഡിഎംഐ, ഇന്‍പുട്ട് പോര്‍ട്ട്, ഉയര്‍ന്ന റെസലൂഷന്‍ തുടങ്ങിയ ഫീച്ചറുകളും ഫയര്‍ ടിവി ക്യൂബിലുണ്ട്.
അതിവേഗത്തില്‍ ചാര്‍ജാകുന്ന സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് തടസങ്ങള്‍ കൂടാതെ ഇഷ്‌ടമുള്ള പരിപാടികള്‍ ആസ്വദിക്കാന്‍ സാധിക്കും. അലക്‌സ സംവിധാനം വഴി റിമോര്‍ട്ട് ഉപയോഗിക്കാതെയും കൈകള്‍ ഉപയോഗിക്കാതെയും ഇഷ്‌ടമുള്ള ചാനലുളോ ആപ്പുകളോ ശബ്‌ദം ഉപയോഗിച്ച് മാത്രം അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു. ക്രിക്കറ്റായലും സിനിമയായും നമ്മുടെ വീടുകള്‍ നമ്മുടേത് മാത്രമായ സ്റ്റേഡിയമോ അല്ലെങ്കില്‍ തിയേറ്ററോ ആക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ഗുപ്‌ത വ്യക്തമാക്കി.
ഇതുവരെ പുറത്തിറങ്ങിയ മീഡിയ പ്ലെയറില്‍ ബഹുമുഖമായതാണ് മൂന്നാം തലമുറ ഫയര്‍ ടിവ് ക്യൂബെന്നാണ് ആമസോണിന്‍റെ അവകാശവാദം. ടിവികള്‍ സ്‌മാര്‍ട്ടാക്കാനും ഒപ്പം ഗൃഹോപകരണങ്ങളും ശബ്‌ദമുപയോഗിച്ച് മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ചു എന്ന നേട്ടം ആമസോണിന് മാത്രം അവകാശപ്പെട്ടതാണ്. 2021 ഏപ്രില്‍ മാസത്തില്‍ ഫയര്‍ ടിവി പുറത്തിറങ്ങിയെങ്കിലും മൂന്നാം തലമുറ ഫയര്‍ ടിവിയോടെ വീടുകള്‍ കൂടുതല്‍ സ്‌മാര്‍ട്ടാക്കാനൊരുങ്ങുകയാണ് കമ്പനി.