ന്യൂഡല്‍ഹി: തങ്ങളുടെ 5ജി ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍. 2024 മാര്‍ച്ച് മാസം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ നഗരങ്ങളെയും പ്രധാന ഗ്രാമങ്ങളെയും 5 ജി സേവനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് എയര്‍ടെല്‍ കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു. 2022 നവംബറിൽ എയര്‍ടെലിന്‍റെ 5ജി ഉപയോക്താക്കള്‍ ഒരു ദശലക്ഷം ആയിരുന്നു. ലോഞ്ചിങ് നടന്ന് ഒരു മാസത്തിനുള്ളില്‍ ഒരു ദശലക്ഷം യുണീക് കസ്‌റ്റമേഴ്‌സ് ഉണ്ടാകുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍ മാറിയതായും കമ്പനി അവകാശപ്പെട്ടു.
ETV Bharat / science-and-technology
5ജി ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതായി എയര്‍ടെല്‍ - 5ജി സേവനങ്ങള്‍
ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ തങ്ങളുടെ 5ജി ഉപയോക്താക്കള്‍ ഒരു കോടി കടന്നതായി അറിയിച്ചു. 2024 മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ നഗരങ്ങളെയും പ്രധാന ഗ്രാമങ്ങളെയും 5ജി സേവനത്തിന് കീഴില്‍ കൊണ്ടുവരാനാണ് എയര്‍ടെല്‍ തീരുമാനം
എയര്‍ടെല്‍
2022 ഒക്‌ടോബർ ഒന്നിനാണ് രാജ്യത്ത് അതിവേഗ 5ജി സേവനങ്ങൾ ആരംഭിച്ചത്. വളരെ ചെറിയ സമയത്തിനുള്ളില്‍ മൊബൈലില്‍ ഉയര്‍ന്ന നിലവാരമുള്ള സിനിമയോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വളരെ കുറഞ്ഞ ലേറ്റന്‍സി കണക്ഷനുകള്‍ 5ജി സേവനങ്ങള്‍ നല്‍കുന്നു. 5ജി മുന്നോട്ട് പോകുമ്പോൾ, ഇ-ഹെൽത്ത്, കണക്റ്റഡ് വാഹനങ്ങൾ, കൂടുതൽ ആഴത്തിലുള്ള ഓഗ്‌മെന്‍റഡ് റിയാലിറ്റി, മെറ്റാവേർസ് അനുഭവങ്ങൾ, ലൈഫ് സേവിങ് യൂസ് കേസുകള്‍, നൂതന മൊബൈൽ ക്ലൗഡ് ഗെയിമിങ് പോലുള്ള ശക്തമായ സേവനങ്ങളും ലഭ്യമാകും.