കേരളം

kerala

ETV Bharat / science-and-technology

വാഹനത്തില്‍ രൂപമാറ്റം വേണോ?... ഏങ്കില്‍ ഇതൊക്കെ അറിഞ്ഞിരിക്കണം

വാഹനത്തില്‍ രൂപമാറ്റം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം

By

Published : Aug 11, 2021, 1:12 PM IST

Updated : Aug 11, 2021, 1:44 PM IST

vehicle modification  e bull jet  വാഹന മോഡിഫിക്കേഷൻ  vehicle modification laws  modification laws in india  ഇ ബുൾ ജെറ്റ്
വാഹന മോഡിഫിക്കേഷൻ; അറിയേണ്ടതെല്ലാം

വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടർന്ന് കേരളത്തിൽ വീണ്ടും വാഹന രൂപമാറ്റം ചർച്ചയാവുകയാണ്. നിയമം അനുവദിക്കാത്ത രീതിയിൽ രൂപമാറ്റം നടത്തിയതിന് മോട്ടോർ വെഹിക്കിൾ വകുപ്പ് നെപ്പോളിയൻ എന്നറിയപ്പെടുന്ന ബുൾജെറ്റ് സഹോദരന്മാരുടെ ഫോഴ്‌സ് ട്രാവലർ പിടിച്ചെടുക്കുകയും വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്‌തിരുന്നു.

Also Read: റെഡ്‌മി ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, വിലയും വിശദാംശങ്ങളും അറിയാം

വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യങ്ങളിലെത്തിയത്. നേരത്തെ 2018ൽ പ്രളയം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്താൻ രൂപമാറ്റം നടത്തിയ ഓഫ് റോഡ് വാഹനങ്ങൾ പലയിടങ്ങളിലും ഉപയോഗിച്ചിരുന്നു. അന്നും രാജ്യത്തെ വാഹന രൂപമാറ്റ നിയമങ്ങൾ പുനഃപരിശോധിക്കണം എന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.

രൂപമാറ്റം - നിയമം അനുവദിക്കുന്നത് v/s അനുവദിക്കാത്തത്

  • രൂപമാറ്റം

മറ്റ് വാഹനങ്ങൾക്ക് ശല്യമാകാത്തതും വാഹനങ്ങളുടെ ശരിക്കുള്ള ആകൃതിയെ ബാധിക്കാത്തതുമായ മാറ്റങ്ങൾ വാഹനത്തിൽ വരുത്താവുന്നതാണ്. ജീപ്പുകളുടെ മുകൾഭാഗം ഹാർഡ് അല്ലെങ്കിൽ സോഫ്റ്റ് ടോപ്പ് ആക്കാം.

കൂടാതെ ബോഡി റാപ്പുകളും ഘടിപ്പിക്കാവുന്നതാണ്. എന്നാൽ വാഹനത്തിന്‍റെ അതേ നിറം തന്നെ ആയിരിക്കണം റാപ്പുകൾക്കും. ഇപ്പോൾ നിയമം അനുവദിക്കുന്ന തരത്തിലുള്ള രൂപമാറ്റ പാര്‍ട്സുകള്‍ ഡീലർഷിപ്പുകളും നൽകുന്നുണ്ട്.

  • നിറം മാറ്റം

വാഹനങ്ങളുടെ നിറം മാറ്റം രാജ്യത്ത് അനുവദനീയമാണ്. എന്നാൽ അതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്. പുതിയ നിറം മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നത് അല്ലെങ്കിൽ മാത്രമെ മാറ്റം അനുവദിക്കു. നിയമപരമല്ലാതെ നിറം മാറ്റിയാൽ 5000 രൂപയാണ് പിഴ

  • ടയർ

പുതിയ കാർ വാങ്ങിച്ചതിന് ശേഷം ടയർ അപ്സൈസിങ് ചെയ്യുന്നതും പുതിയ അലോയ്‌ ഉപയോഗിക്കുന്നതും ഇപ്പോൾ സാധരണമാണ്. ഒർജിനൽ ടയറുകളെക്കാൾ 26 എംഎം വീതിയുള്ള ടയറുകൾ വരെ ആർടിഒയുടെ അനുമതി ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ അമിതമായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന ടയറുകളും ട്രക്ക് സൈസ് ടയറുകളും ഉപയോഗിച്ചാൽ വാഹനങ്ങൾക്ക് പിടിവീഴും. 5000 രൂപ പിഴയും ഇടാക്കും.

  • ലൈറ്റ്

ഹെഡ് ലാമ്പുകളിൽ മാറ്റം വരുത്തുന്നത് നിയമം അനുവദിക്കുന്നില്ല. എന്നാൽ ഓക്സിലറി ലാമ്പുകൾ വാഹനത്തിൽ ഘടിപ്പിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഓക്സിലറി ലാമ്പുകൾ വാഹനങ്ങളുടെ ഹെഡ് ലാമ്പിനെക്കാൾ ഉയരത്തിൽ ഘടിപ്പിക്കരുത്. കൂടാതെ പൊതു റോഡുകളിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്യരുത്. നിയമ വിരുദ്ധമായി ലൈറ്റുകൾ ഘടിപ്പിക്കുന്നതിന് 5000 രൂപയാണ് പിഴ.

  • സീറ്റുകൾ

വാഹനങ്ങളിൽ കമ്പനി അനുവദിക്കുന്നതിലും കൂടുതൽ സീറ്റുകൾ പാടില്ല. എന്നാൽ വിവിധ 8-സീറ്റർ വാഹനങ്ങൾ സീറ്റിന്‍റെ എണ്ണം കുറച്ച് കമ്പിനികൾ തന്നെ വിപണിയിൽ ഇറക്കുന്നുണ്ട്.

  • സ്റ്റിക്കർ വർക്കുകൾ

വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ് പേപ്പറുകൾക്കുള്ള നിരോധനം നമുക്ക് അറിയാവുന്നതാണ്. എന്നാൽ വാഹനം നിർമിക്കുമ്പോൾ മുമ്പിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും ടിന്‍റുള്ള ഗ്ലാസുകൾ ഉപയോഗിക്കാവുന്നതാണ്. ബസുകളിൽ പരസ്യ ചിത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ പരസ്യ ചിത്രങ്ങളുടെ വലിപ്പം അനുസരിച്ച് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക അടയ്‌ക്കേണ്ടതാണ്. സിനിമ താരങ്ങൾ, മൃഗങ്ങൾ തുടങ്ങിവ ഉൾപ്പെടെ ആളുകളുടെ ശ്രദ്ധ തിരിക്കുന്ന വലിയ ഗ്രാഫിക് വർക്കുകൾ അനുവദിക്കില്ല.

  • സൈലൻസർ

രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉണ്ടാക്കുന്ന ശബ്ദ- വായു മലിനീകരണം ചില്ലറയല്ല. ഇത്തരത്തിൽ സെലൻസറുകൾ രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് പിഴ.

  • നമ്പർ പ്ലേറ്റ്

വണ്ടി നമ്പറുകളിൽ സ്റ്റൈലിനായി കൂട്ടിച്ചേർക്കലുകൾ നടത്തുന്നതും ഡിസൈൻ രൂപത്തിൽ പ്രദർശിപ്പിക്കുന്നതും നിയമ വിരുദ്ധമാണ്. ഇത്തരം രീതിയിൽ നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്തിയാൽ 3000 രൂപയാണ് പിഴ.

  • ഫ്യുവൽ ഓൾട്രേഷൻ

കാറുകൾ എൽപിജി, സിഎൻജി കിറ്റുകൾ വെക്കുന്നത് അനുവദനീയമാണ്. എന്നാൽ സർക്കാർ അംഗീകൃത കിറ്റുകൾ വേണം സ്ഥാപിക്കാൻ.

Last Updated : Aug 11, 2021, 1:44 PM IST

ABOUT THE AUTHOR

...view details