സാംസങ് എസ് 22 സീരിസില്‍പ്പെട്ട ഫോണുകളുടെ ദൃശ്യങ്ങള്‍ പുറത്ത്. അടുത്തുതന്നെ സാംസങ് അവതരിപ്പിക്കാന്‍ പോകുന്നതാണ് ഗാലക്‌സി എസ് 22 സീരീസ് ഫോണുകള്‍. എസ് 22 അള്‍ട്ര ,എസ് 22 പ്ലസ്,പ്രാഥമിക മോഡലായ എസ്22 എന്നിവയുടെ ദൃശ്യങ്ങളാണ് പുറത്തായത്. അതേസമയം ഇതിന്‍റെ പേരുകളും ഡിസൈനുമൊന്നും അന്തിമമല്ലെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.
ETV Bharat / science-and-technology
സാംസങ് എസ് - 22 സീരീസ് ഫോണുകളുടെ ദൃശ്യങ്ങള്‍ പുറത്ത് - സാംസംങ് എസ് 22 സീരിസില്‍പെട്ടഫോണുകള്‍
എസ് 22 അള്‍ട്ര ,എസ് 22 പ്ലസ് ,പ്രാഥമിക മോഡലായ എസ്22 എന്നീ മൊബൈല്‍ ഫോണുകളുടെ ദൃശ്യങ്ങളാണ് പുറത്തായത്
![സാംസങ് എസ് - 22 സീരീസ് ഫോണുകളുടെ ദൃശ്യങ്ങള്‍ പുറത്ത് Samsung Galaxy S22 leaked video of Samsung Galaxy S22 samsung models സാംസംങ് എസ് 22 സീരിസില്‍പെട്ടഫോണുകള്‍ സാംസങ് ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14128065-989-14128065-1641619379748.jpg)
ALSO READ:ബഹിരാകാശ നിലയ നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് ചൈന
എസ് 22 ,എസ് 22 പ്ലസ് എന്നിവയുടെ ഡിസൈന്‍ കഴിഞ്ഞ വര്‍ഷം സാംസങ് അവതരിപ്പിച്ച എസ് 21 സമാനമാണെന്നാണ് ദൃശ്യങ്ങളില്‍ നിന്നും മനസിലാവുന്നത്. ഈ ഹാന്‍ഡ് സെറ്റുകള്‍ക്ക് ക്യാമറകള്‍ ഉള്ളത് ഏറ്റവും മുകളില്‍ ഇടത് ഭാഗത്തായിട്ടാണ്. എസ് 22 സീരീസുകളുടെ സ്‌പെസിഫിക്കേഷന്‍ ഷീറ്റും ഈയിടെ പുറത്തായിരുന്നു. സാധാരണ എസ് 22 വിന് 6.1 ഇഞ്ചിന്‍റെ കോപാക്‌റ്റ് ഡിസ്‌പ്ലേയാണെന്നാണ് ഇതില്‍ പറയുന്നത്.