ഒരു പിഎസ്എല്‍വി റോക്കറ്റുപയോഗിച്ച് മൂന്ന് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹമെത്തിക്കാന്‍ ഐഎസ്ആര്‍ഒ. മാര്‍ച്ച് 21ന് വിക്ഷേപിക്കുന്ന പിഎസ്എല്‍വി-സി 45 റോക്കറ്റിന്‍റെ വിക്ഷേപണത്തിലൂടെയാണ് ഐഎസ്ആര്‍ഒ പുതിയ നേട്ടത്തിലേക്ക് ചുവട്വയ്ക്കുന്നത്. ഒരു ഇലക്ട്രോണിക് ഇന്‍റലിജൻസ് സാറ്റലൈറ്റ് ഉൾപ്പെടെ30 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി 45 വഹിക്കുക. ഇതില്‍ 29 ഉപഗ്രഹങ്ങളുംമറ്റ് രാജ്യങ്ങളുടേതാണ്.
ETV Bharat / science-and-technology
ഒറ്റയടിക്ക് മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപഗ്രഹമെത്തിക്കാന്‍ ഐഎസ്ആര്‍ഒ - ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ കെ. ശിവൻ
മറ്റ് രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങൾ വഹിക്കുന്നതാവും പിഎസ്എൽവി-സി 45. ചാന്ദ്രയാന്‍ 2 ഏപ്രില്‍ അവസാനത്തോടെ വിക്ഷേപിക്കും.
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2 ഏപ്രില്‍ അവസാനത്തോടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. പിഎസ്എല്‍വി റോക്കറ്റുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം ഉടന്‍ ആരംഭിക്കും. എല്‍ ആന്‍ഡ് ടിയും എച്ച്എഎല്ലും ചേര്‍ന്നുള്ള സംരംഭത്തിനാണ് നിര്‍മാണ കരാര്‍ നല്‍കുക. എസ്എസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണവുംകരാറിന്‍റെ ഭാഗമാകും. ഫെബ്രുവരി 19 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയതായുംകെ. ശിവൻ വ്യക്തമാക്കി.