നിങ്ങളുടെ മൊബൈല്‍ ഡാറ്റ തീര്‍ന്നുപോയാലും യൂട്യൂബിലുള്ള ഇഷ്‌ടപ്പെട്ട വീഡിയോ കാണാം. സംഭവം സത്യമാണ്. യൂട്യൂബ് പുതിയ സ്‌മാര്‍ട്ട് ഡൗണ്‍ലോഡ് ഫീച്ചര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ഫോണിലാണ് ഈ ഫീച്ചര്‍ ലഭിക്കുക.
ഉപഭോക്താക്കള്‍ യൂട്യൂബില്‍ കാണുന്ന വീഡിയോകളുടെ അടിസ്ഥാനത്തില്‍ ഓരോ ആഴ്‌ചയും 20 വീഡിയോകൾ ഡൗൺലോഡ് ചെയ്യാം. വൈ-ഫൈയുമായി ഫോണ്‍ കണക്‌റ്റ് ആകുമ്പോള്‍ തനിയെ വീഡിയോകള്‍ ഡൗണ്‍ലോഡാകും. ഓഫ്‌ലൈനായിരിക്കുമ്പോഴും വീഡിയോകള്‍ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
Also read:ഗഗൻയാൻ : ക്രയോജനിക് എഞ്ചിൻ പരീക്ഷണം വിജയകരം
ഉപഭോക്താക്കള്‍ അവരുടെ ഇഷ്‌ടപ്പെട്ട യൂട്യൂബ് ചാനലുകള്‍ കാണുമ്പോള്‍ മൊബൈൽ ഡാറ്റ ലാഭിക്കുകയാണ് ലക്ഷ്യം. നേരത്തെ യൂട്യൂബ് മ്യൂസിക്ക് പരീക്ഷിച്ച് വിജയിച്ച ഫീച്ചറാണിത്. റിപ്പോര്‍ട്ടുകളനുസരിച്ച് യൂറോപ്പില്‍ മാത്രമാണ് ഫീച്ചര്‍ ആദ്യഘട്ടം ലഭ്യമാകുക. പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിനാണ് ഇതിന്‍റെ ഗുണം ലഭിക്കുക.
ഏതെങ്കിലും വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ്, ഫോണിന്‍റെ സ്റ്റോറേജ് തീരുകയാണെങ്കില്‍ ആപ്പ് നോട്ടിഫൈ ചെയ്യും. ഡൗൺലോഡ് ചെയ്‌ത വീഡിയോകൾ ലൈബ്രറി ടാബില്‍ കാണാനും സാധിക്കും.