സാൻ ഫ്രാൻസിസ്‌കോ :ആഗോള ബിസിനസ് രംഗത്ത് റെക്കോഡ് നേട്ടവുമായി അമേരിക്കൻ ടെക്ക് കമ്പനിയായ ആപ്പിൾ. മൂന്ന് ലക്ഷം കോടി യു.എസ് ഡോളർ വിപണിമൂല്യം നേടുന്ന ആദ്യ കമ്പനി എന്ന നേട്ടം സ്വന്തമാക്കിയാണ് ആപ്പിൾ ചരിത്രം കുറിച്ചിരിക്കുന്നത്.
തിങ്കളാഴ്ച വൈകി മൂന്ന് ട്രില്യൻ യു.എസ് ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ, കമ്പനിയുടെ വിപണിമൂല്യം വീണ്ടും തെല്ലൊരൽപം ഇടിഞ്ഞു. ആപ്പിൾ ഓഹരി 182.01 ഡോളറിലാണ് ക്ലോസ് ചെയ്തത്. എങ്കിലും ആപ്പിൾ റെക്കോഡ് നേട്ടം തുടരും.
ALSO READ: Covid Third Wave | രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്, രോഗബാധ 90,928 പേര്‍ക്ക് ; 2630 ഒമിക്രോണ്‍ കേസുകള്‍
ആപ്പിളിന്റെ ഓഹരി വില തിങ്കളാഴ്ച 182.87 ഡോളറിലെത്തിയിരുന്നു. ഇതോടെയാണ് കമ്പനിയുടെ മൊത്തം മൂല്യം മൂന്ന് ട്രില്യൻ ഡോളറിലെത്തിയത്. മൂന്ന് വർഷം മുമ്പ് ഒരു ട്രില്യൻ വിപണിമൂല്യം മറികടന്ന കമ്പനി, ഒരു വർഷത്തിനുള്ളിൽ രണ്ട് ട്രില്യൻ വിപണിമൂല്യം എന്ന രണ്ടാമത്തെ നേട്ടവും കൈവരിച്ചു.
കൊവിഡ് കാലത്തെ വിതരണ പരിമിതികൾക്കിടയിലും പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നേറാൻ ആപ്പിളിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ, 2021 സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആപ്പിൾ തന്‍റെ ഇന്ത്യൻ വിപണി വിഹിതം ഇരട്ടിയാക്കിയെന്ന് സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
ഉത്സവ സീസണിലെ വിപണിയും വരും ദിവസങ്ങളിൽ പ്രതിഫലിക്കും. കൂടാതെ ഐഫോൺ 13, 12 മോഡലുകൾ ഇന്ത്യ ഉൾപ്പടെ ആഗോളതലത്തിൽ പോർട്ട്‌ഫോളിയോയിൽ മുന്നിലെത്താൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ വിശ്വസിക്കുന്നു. അതേസമയം ട്രില്യൻ ഡോളർ ക്ലബ്ബിലെ ഒരേയൊരു കമ്പനി ആപ്പിൾ മാത്രമല്ല. ആമസോൺ, ഗൂഗിൾ മാതൃ കമ്പനിയായ ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ടെസ്‌ല എന്നീ കമ്പനികൾക്കും ഒരു ട്രില്യൻ ഡോളറിലധികം വിപണി മൂല്യമുണ്ട്.