ന്യൂഡല്‍ഹി:ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ ദൗത്യങ്ങള്‍ക്ക് അംഗീകാരം നല്‍കി തുടങ്ങി ഇന്‍സ്‌പേസ്. കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വതന്ത്ര നോഡല്‍ ഏജന്‍സിയാണ് ഇന്‍സ്‌പേസ്. ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ഏകജാലക സംവിധാനമാണ് ഇന്‍സ്‌പേസ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്രുവ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിഗന്ദ്ര റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസ് എന്നീ കമ്പനികളുടെ പേലോഡുകള്‍ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനാണ് ഇന്‍സ്‌പേസ് അനുമതി നല്‍കിയിരിക്കുന്നത്.